“യേശു നല്ലവനും, കരുതുന്നവരും, നമ്മുടെ അഭയസ്ഥാനവുമാണ്”
വചനം
നഹൂം 1 : 7
യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു; തങ്കൽ ആശ്രയിക്കുന്നവരെ അവൻ അറിയുന്നു.
നിരീക്ഷണം
ദൈവം നല്ലവനും, കരുതുന്നവരും, നമ്മുടെ അഭയസ്ഥാനവുമാണെന്ന് നൂറ്റാണ്ടുകളായി യേശുവിനെ അനുഗമിക്കുന്ന എണ്ണമറ്റ ദശലക്ഷക്കണക്കിന് അനുയായികൾ വിളിച്ചുപറയുന്നത് നഹൂം പ്രവാചകന്റെ ഈ വാക്കുകളാണ്.
പ്രായോഗികം
നാം നല്ലവരല്ലാതിരിക്കുമ്പോൾ തന്നെ യേശു എപ്പോഴും എല്ലാവർക്കും നല്ലവനാണെന്നത് നാം ഓർക്കേണ്ട ഒരു പ്രധാന കാര്യമാണ്. നാം ദൈവത്തോട് നല്ലവരല്ലാത്തപ്പോഴും ദൈവം നമ്മോട് നല്ലവായി തന്നെ ഇരിക്കുന്നു. ആരും നമ്മെ ശ്രദ്ധിക്കാതെയിരിക്കുമ്പോഴും ദൈവം നമ്മെ ശ്രദ്ധിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. നമ്മുടെ ജീവിത്തിന്റെ കഷ്ടതയുടെ ആഴത്തിൽ കരഞ്ഞ് വ്യകുലപ്പെട്ടപ്പോൾ ആരെങ്കിലും ഒന്ന് വന്ന് തോളിൽ തട്ടി ആശ്വസിപ്പിച്ച് നമ്മുടെ ദഃഖത്തിൽ പങ്കുചെർന്നെങ്കിൽ എന്ന് നാം ചിന്തിച്ച നിമിഷങ്ങൾ ഉണ്ടായിട്ടില്ലേ? നമുക്ക് ഒത്തിരി ഫെസ്ബുക്ക് കൂട്ടുകാരും, ഇസ്റ്റാഗ്രാം സുഹൃത്തുക്കളും, ട്വിറ്റർ കൂട്ടുകാരും ഉണ്ടായിട്ടും ഒരു വ്യക്തിപോലും നമുക്ക് ആശ്വാസിത്തിനായി ഉണ്ടായിരുന്നില്ല അവിടെയും കർത്താവ് നമ്മുടെ അടുക്കൽ വന്നില്ലേ? അതുകൊണ്ട് ആണ് നാം യേശുവിനെ ഏറെ ഇഷ്ടപ്പെടേണ്ടത്, യേശു നമുക്ക് ഒരു സങ്കേതമാണ്. യഥാർത്ഥ കഷ്ടതയുടെ നടുവിൽ അഭയം തേടാനും നമ്മെ മാറോട് അണയ്ക്കാനും ഉള്ള ഒരാളാണ് യേശു. നിങ്ങളുടെ ജീവിതത്തിൽ ഏതു പ്രതികൂല കാറ്റ് ആഞ്ഞ് അടിക്കുന്നുവെങ്കിലും ഈ സങ്കേത നഗരമായ യേശുവിങ്കലേയക്ക് ഓടി അണയുവാൻ ആഹ്വാനം ചെയ്യുന്നു, യേശുവിന് വഴങ്ങിക്കെടുക്കുക അതാണ് നമുക്ക് ആവശ്യം. യേശു നിങ്ങളെ വിട്ട് ഓടിപ്പോകുകയോ നിങ്ങളെ തള്ളിക്കളയുകയോ ചെയ്യില്ലെന്ന് ഉറപ്പാണ്. എന്തുകൊണ്ട്? കാരണം, ദൈവം നല്ലവനും, കരുതുന്നവരും, നമ്മുടെ അഭയസ്ഥാനവുമായതുകൊണ്ട്.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എന്റെ കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണ ആയിരുന്നതിനായി നന്ദി. തുടർന്നും അങ്ങയുടെ ഹിതപ്രകാരം ജീവിക്കുവാനും അങ്ങയിൽ ആശ്രയിപ്പാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ