“യേശു നിന്റെ പേർ വിളിക്കുമ്പോൾ”
വചനം
യോഹന്നാൻ 20 : 16
യേശു അവളോടു: മറിയയേ, എന്നു പറഞ്ഞു.
നിരീക്ഷണം
ഇത് കർത്താവായ യേശുക്രിസ്തു ഉയർത്തെഴുന്നേറ്റ പ്രഭാതത്തിൽ യേശുവിന്റെ കല്ലറയ്ക്കൽ വച്ച് യേശുവും മറിയയും തമ്മിൽ കണ്ടു മുട്ടുന്ന സംഭവം ആണ്. മറിയ കല്ലറയ്ക്കൽ ആദ്യം വന്ന് നോക്കിയപ്പോൾ യേശുവിന്റെ ശരീരം കാണാത്തതിൽ വളരെ വിഷമിക്കുകയും, വളരെ കരയുകയും ചെയ്തു. അപ്പോൾ യേശു പുറകിൽ വന്ന് അവളോട് എന്തിനാണ് കരയുന്നത്? എന്ന് ചോദിച്ചു. അവൻ തോട്ടക്കാരൻ എന്ന് കരുതി അവനോട് നീ അവനെ എടുത്ത് എവിടെ വച്ചു എന്ന് ചോദിച്ചു. അപ്പോൾ യേശു അവളുടെ പേര് വിളിച്ചു, “മറിയേ”!! അത് യേശുവാണെന്ന് അവൾ ഉടനെ തിരിച്ചറിഞ്ഞു.
പ്രായോഗികം
യേശു ഏഴു ഭൂതങ്ങളെ പുറത്താക്കിയ മറിയ ആണിത് (ലുക്കോ. 8). അവളെ വിടുവിച്ച ആ നിമിഷം മുതൽ അവൾ യേശുവിനോട് വളരെ പ്രതിബദ്ധതയുള്ളവളായിരുന്നു. യേശുവിൽ നിന്ന് വിടുതൽ പ്രാപിക്കുവാൻ അവൾക്ക് ഒരു ചിലവും ഉണ്ടായിരുന്നില്ല. അവളിൽ വസിച്ചിരുന്ന പൈശാചിക ബന്ധനത്തിൽ നിന്ന് അവൾ എന്നന്നേയ്ക്കുമായി മോചിതയായി തീർന്നു. ഇതിനുശേഷം അവൾ യേശുവിനെ പിൻഗമിക്കുവാൻ തുടങ്ങുകയും ഒരു വിശുദ്ധ ജീവിതം നയിക്കുകയും ചെയ്തു. എല്ലാവരും യേശുവിനെ ഉപേക്ഷിച്ച് കടന്നുപോയ ആ ക്രൂശിന്റെ ചുവട്ടിൽ അവൾ ഉണ്ടായിരുന്നു. അതുപോലെ തന്നേ യേശു ഉയത്തെഴുന്നേറ്റ പ്രഭാതത്തിൽ അവന്റെ ശീരത്തിൽ സുഗന്ധദ്രവ്യം പുരട്ടുവാൻ അവൾ ആദ്യം എത്തി. മറുവശത്ത് യേശു അവൾക്കുവേണ്ടി എല്ലാം ചെയ്തു. യേശു സ്വർഗ്ഗമഹിമകളെവെടിഞ്ഞ് മുപ്പത്തിമൂന്ന് തിരുവയസ്സുവരെ ഈ പാപം നിറഞ്ഞ ഭൂമിയൽ വസിച്ചു. യേശുവിനെ അറുക്കുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ കൊണ്ടുപോയി. യേശുവിനെ പടയാളികൾ ക്രൂരമായി മർദ്ദിച്ചു, തുടർന്ന് അവനെ ക്രൂശിച്ചു. അവൻ മരിച്ചു എന്നാൽ മൂന്നാം നാൾ അവൻ ഉയർത്തെഴുന്നേറ്റു……….എന്നിട്ടും “യേശു മറിയയുടെ പേര് ഓർത്തു.” യേശുവിനെ അനുഗമിക്കുന്ന ഒരു വ്യക്തി ചിലപ്പോൾ താൻ ഓർമ്മിക്കപ്പെടുവാൻ തക്ക പ്രവൃത്തികളൊന്നും ചെയ്യുന്നില്ല എന്ന് ചിന്തിക്കുന്നുണ്ടാകാം എന്നാൽ യേശുവിനെ അനുഗമിക്കുന്നവൻ എന്ന ഒറ്റക്കാരണം കൊണ്ട് യേശു നിറെ പേർ വിളിക്കുവാൻ ഇടയാകും. ആകയാൽ സ്വർഗ്ഗത്തിൽ നിങ്ങളുടെ പേർ എഴിതിയിരിക്കകൊണ്ട് സന്തോഷിക്കുക!!!
പ്രാർത്ഥന
പ്രീയ യേശുവേ,
അനുദിനം എന്റെ പേര് വിളിക്കുന്നത് എനിക്ക് എന്റെ ആത്മാവിൽ കോൾക്കുവാൻ കഴിയുന്നു എന്നാൽ എന്റെ പേര് എല്ലാവരും കേൾക്കേ വിളിക്കുന്ന നാളിനായി കാത്തിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ