“യേശു മാത്രം”
വചനം
മത്തായി 17 : 8
അവർ തലപൊക്കിയാറെ യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല.
നിരീക്ഷണം
മുൻ വാക്യത്തിൽ യേശുവിന്റെ രൂപാന്തരീകരണത്തെക്കുറിച്ച് കാണുവാൻ കഴിയും. യേശു പത്രോസിനെയും, യാക്കോബിനെയും, യോഹന്നാനെയും ഒരു മലയുടെ മുകളിലേയ്ക്ക് കൊണ്ടുപോയി അവിടെ യേശു രൂപാന്തരപ്പെട്ടു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ യേശുവിന്റെ രൂപം മാറി. അപ്പോൾ മോശയും ഏലിയാവും പ്രത്യക്ഷപ്പെടുകയും അവർ യേശുവിനോട് സംസാരിക്കുകയും ചെയ്തു. ശിഷ്യന്മാർ ഈ സംഭവത്തിന്റെ ആഴം ഗ്രഹിക്കുമ്പോൾ സ്വർഗ്ഗത്തിൽ നിന്ന്, “ഇവൻ എന്റെ പ്രീയ പുത്രൻ, ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദവും ഉണ്ടായി.” തൽക്ഷണം മോശയും ഏലീയാവും അവരുടെ കണ്ണിന് മറഞ്ഞു, ശിഷ്യന്മാർ മുകളിലേയക്ക് നോക്കിയപ്പോൾ അവർ കണ്ടത് യേശുവിനെ മാത്രം.
പ്രായോഗികം
നമ്മുടെ നിരാശാജനകമായ സാഹചര്യങ്ങളിൽ നമുക്ക് പെട്ടെന്ന് വിളിക്കുവാൻ കഴിയുന്ന വ്യക്തി ആര്? മനുഷ്യർക്ക് കടന്നുവരുവാൻ കഴിയാത്ത ഇടത്ത് നിങ്ങൾ ആയിപ്പോയാൽ നിങ്ങൾക്ക് വിളിച്ച് അക്ഷിക്കുവാൻ കഴിയുന്ന ഒരു വ്യക്തി ആര്? അപ്പോഴെല്ലാം നമുക്ക് വിളിച്ച് അക്ഷിക്കുവാൻ കഴിയുന്ന ഒരേ ഒരു വ്യക്തിയാണ് “കർത്താവായ യേശുക്രിസ്തു”. മാനുഷീകമായി നമുക്ക് ഭാര്യയോ, ഭർത്താവോ, അമ്മയപ്പന്മാരോ, മക്കളോ സഹോരങ്ങളോ ഒക്കെ കാണാം. എന്നാൽ അവർക്കാർക്കും സഹായിക്കുവാൻ കഴിയാതെ വരുന്ന സന്ദർഭങ്ങളിൽ നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന വ്യക്തിയാണ് യേശുക്രിസ്തു. അവൻ മാത്രം എന്നും നമുക്ക് സഹായകനായി നമ്മോടു കൂടെ എന്നും ഇരിക്കും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എപ്പോഴും എനിക്ക് സഹായകനായി ഉണ്ടായിരിക്കുമാറാകേണമേ. ആമേൻ