“യോഗ്യമല്ലാത്ത ഈ ലോകം”
വചനം
എബ്രായർ 11 : 38
കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളർപ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവർക്കു യോഗ്യമായിരുന്നില്ല.
നിരീക്ഷണം
വിശ്വാസ വീരന്മാരുടെ പട്ടികയിൽ അംഗങ്ങളായി പേര് ചേർക്കപ്പെട്ട വേദപുസ്തക ചരിത്രത്തിലെ ഒരു കൂട്ടം ആളുകളെക്കുറിച്ച് എഴുത്തുകാരൻ ഇവിടെ എടുത്ത് എഴുതിയിരിക്കുന്നു. അനേകം വിശ്വാസ വീരന്മാരുടെ ഒരു ഹ്രസ്വ ചരിത്രം പറഞ്ഞ ശേഷം അദ്ദേഹം പറയുന്നു “ലോകം അവർക്ക് യോഗ്യമായരുന്നില്ല”.
പ്രായോഗികം
ഇന്ന് പത്രങ്ങളിലും മറ്റ് ഇതര മാധ്യമങ്ങളിലും വാർത്തകൾ പരിശോധിച്ചാൽ നമുക്ക് ഇന്നലെയും അതിന്റെ തലേദിവസത്തേയും അനേക വാർത്തകൾ കേൾക്കുവാൻ കഴിയും. കള്ളന്മാർ, വില്ലാളികൾ, തീവ്രവാദികൾ, ബലാത്സഗം ചെയ്യുന്നവർ മറ്റ് പല തരത്തിലുള്ള ദുഷ്പ്രവർത്തികൾ ചെയ്യുന്നവരുടെ മോശം വാർത്തകൾ ഓരോ ദിവസവും കൂടി കൂടി വരുന്നത് കാണുവാനും കേൾക്കുവാനും കഴിയും. എന്നാൽ ദൈവ വചനത്തിൽ നമുക്ക് കാണുവാൻ കഴിയുന്നത് ഈ സമൂഹത്തിന്റെ നടുവിൽ അറിയപ്പടാതെ പോയ വിശ്വാസ വീരന്മാരെക്കുറിച്ചാണ്. എന്നാൽ അവരെ ലോകത്തിനു മുമ്പിൽ കൊണ്ടുവന്നാൽ “അവർ നല്ലത് ചെയ്യുന്നവർ” എന്ന് പറഞ്ഞ് പരിഹസിക്കപ്പെടുകയും കളിയാക്കപ്പെടുകയും ഒഴിവാക്കപ്പെടുകയും ചെയ്യും. അങ്ങനെയൊക്കെയാണെങ്കിലും, വിശ്വസ വീരന്മാരെ ദൈവം വിളിച്ചിരിക്കകൊണ്ടും ദൈവത്തിൽ നിന്ന് അവർക്ക് പ്രതിഫലം ലഭിക്കുന്നതുകൊണ്ടും അവർ അവരുടെ പ്രവൃത്തിയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു. “ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞും കൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു” എന്ന് (ഫിലിപ്പയർ 3:14) ൽ എഴുതിയിരിക്കുന്നതുപോലെ അവർ യേശുവിന്റെ അനുയായികൾ എന്നതിൽ അഭിമാനിക്കുന്നു. ഒപ്പം അയോഗ്യമായ ഈ ലോകത്തെക്കുറിച്ച് ഒരു മുന്നറിയിപ്പും നൽകുവാനുണ്ട്. അത് ഈ ലോകം നമക്ക് യോഗ്യമല്ല എന്നതു തന്നെ. ആകയാൽ നമുക്ക് ഈ ലോകത്തിൽ അന്യരും പരദേശികളും ദൈവത്തിന്റെ നിഷ്കളക്ക മക്കളുമായി ജീവിക്കുവാൻ ദൈവം സഹായിക്കട്ടെ.
പ്രാർത്ഥന
പ്രീയ യേശുവേ
ഈ ലോകം യോഗ്യമല്ലാതിരുന്നിട്ടും എന്നെ സ്നേഹിച്ച് ഈ ലോകത്തിൽ വന്നതിനു നന്ദി. അങ്ങ് എനിക്കുവേണ്ടി മരിച്ച് അടക്കപ്പെട്ട് ഉയർത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്നതാകയാൽ ഞാനും ജീവിക്കുന്നു. അങ്ങയിൽ ആശ്രയിച്ച് യോഗ്യമല്ലാത്ത ഈ ലോകത്തിൽ ജീവിക്കുവാൻ കൃപ നൽകുമാറകേണമേ. ആമേൻ