“യോഗ്യമാംവണ്ണം മാത്രം നടപ്പീൻ”
വചനം
ഫിലിപ്പ്യർ 1 : 27
ക്രിസ്തുവിന്റെ സുവിശേഷത്തിന്നു യോഗ്യമാംവണ്ണം മാത്രം നടപ്പിൻ.
നിരീക്ഷണം
അപ്പോസ്ഥലനായ പൗലോസ് കാരാഗൃഹത്തിൽ വച്ചാണ് ഫിലിപ്പിയർക്ക് ലേഖനം എഴുതിയത്. ഫിലിപ്പ്യയാ സഭയിലെ വിശ്വാസികൾ യേശുവിനുവേണ്ടി വളരെ കഷ്ടപ്പെട്ടിട്ടുണ്ടെന്ന് പൗലോസിന് അറിയാമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം അവരോട് പറഞ്ഞത്, എന്തുകഷ്ടം വന്നാലും യേശുക്രിസ്തുവിന് ബഹുമാനം വരുത്തുന്ന രീതിയിൽ ഓരോ ക്രിസ്ത്യാനിയുടെയും ജീവിതം ക്രമീകരിക്കണം എന്ന് ഈ വചനത്തിൽ വ്യക്തമാക്കിയിരുന്നു.
പ്രായോഗീകം
നമുക്ക് ചുറ്റും യേശുവിനെ സേവിക്കുന്നു എന്ന് പറയുകയും വിപരീതമായി ജീവിക്കുകയും ചെയ്യുന്നവരെ കാണുവാൻ കഴിയും. ആകയാൽ ഇവിടെ അപ്പേസ്ഥലൻ എല്ലാ വിശ്വാസികളും എല്ലായിപ്പോഴും ക്രിസ്തുവിന്റെ സുവിശേഷത്തിന്നു യോഗ്യമാംവണ്ണം മാത്രം നടക്കേണ്ടതിന് മുന്നറിയിപ്പ് നൽകുകയാണിവിടെ. പൗലോസ് പറഞ്ഞത് എന്തു സംഭവിച്ചാലും നമ്മുടെ ജീവിതം യേശുക്രിസ്തുവിന്റെ വചനപ്രകാരം ആയിരിക്കണം എന്നതാണ്. നാം ഓരോരുത്തരും ചിന്തിക്കേണ്ടത് നാം പ്രസംഗിക്കതുപോലെ ജീവിക്കുന്നുണ്ടോ? അല്ലെങ്കിൽ നമുക്ക് യേശുക്രിസ്തുവുമായി എന്ത് പ്രത്യാശയാണ് ഉള്ളത്? ലോകം അവരുടെ ക്രിസ്തീയ സാക്ഷ്യത്തോട് വിശ്വസ്തരായ പുരുഷന്മാരെയും സ്ത്രീകളെയും അന്വേഷിക്കുന്നു. രണ്ടായിരത്തിലധികം വർഷങ്ങളായി ആ രീതിക്ക് മാറ്റം ഉണ്ടായിട്ടില്ല. ആകയാൽ അപ്പോസ്ഥലനായ പൗലോസ് വീണ്ടും പറയുന്നു, യേശുക്രിസ്തുവിന് മഹത്വം കൊടുക്കുന്ന രീതിയിൽ ജീവിക്കുക.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങേയ്ക്ക് മഹത്വം വരുന്ന രീതിയിൽ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
