Uncategorized

“യോജിക്കുവാൻ കഴിയാത്തത്”

വചനം

സഭാപ്രസംഗി 1 : 9

ഉണ്ടായിരുന്നതു ഉണ്ടാകുവാനുള്ളതും, ചെയ്തുകഴിഞ്ഞതു ചെയ്‍വാനുള്ളതും ആകുന്നു; സൂര്യന്നു കീഴിൽ പുതുതായി യാതൊന്നും ഇല്ല.

നിരീക്ഷണം

പുരാതനകാലത്ത്, വളരെക്കാലം മുമ്പ് ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ രാജാവ് മനുഷ്യന്റെ സ്വഭാവത്തെക്കുറിച്ചും മനുഷ്യൻ മുൻ കാലങ്ങളിൽ ചെയ്തതും ഇനിചെയ്യുവാൻ പോകുന്നതുമായ കാര്യങ്ങളെക്കുറിച്ച് ഇവിടെ വ്യക്തമാക്കുന്നു. ഇവിടെ ശലോമോൻ മനുഷ്യന്റെ യഥാർത്ഥ സ്വഭാവ വൈകല്യങ്ങളെക്കുറിച്ചും പാപത്തിന്റെ അഘാതത്വത്തെക്കുറിച്ചും മുൻ കാലങ്ങളിൽ മനുഷ്യർ അതിനെതിരെ പോരാടിയതിനെക്കുറിച്ചും ഭാവിയൽ ഇനിയും അവർ പോരാടുമെന്നും വിശ്വസിച്ചു. ആകയാൽ സൂര്യനു കീഴിൽ പുതിയതായ് ഒന്നുമില്ല എന്ന് തനിക്ക് പറയുവാൻ കഴിയുകയില്ല.

പ്രായോഗികം

പഴയ നിയമത്തിന്റെ അപര്യാപ്തത നമുക്ക് തിരുവെഴുത്തിൽ കാണുവാൻ കഴിയും. ശലോമോൻ പഴയിനിയമത്തിന്റെ അടിസ്ഥാനത്തിൽ ആണ് സംസാരിക്കുന്നത്. പഴയനിയമത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ മനുഷ്യർ പാപങ്ങൾ പ്രകൃതിതത്വമായി ആവർച്ചുകൊണ്ടിരിന്നു. എന്നാൽ ഭൂമിയലെ ഇതുവരെയുള്ള കാര്യങ്ങൾ ചിന്തിക്കുമ്പോൾ ശേലോമേന്റെ വാക്കുകൾ അതേപടി എടുക്കുവാൻ കഴിയുകയില്ല. കാരണം മനുഷ്യരാശിയുടെ ചരിത്രത്തിൽ നാം പഠിക്കുന്നത് അമ്പതുവർഷത്തെ പരിചയത്തിന്റെ രീതിയൽ ആയിരിക്കും. ആ അറിവു വച്ച് കാര്യങ്ങൾ മൊത്തത്തിൽ ഗ്രഹിക്കുന്നവരാണ് താങ്കൾ എങ്കിൽ താങ്കൾ മാറേണ്ട സമയമായി. കാരണം ശലോമോന് ടി.വി. യെക്കുറിച്ചും, മൈക്രോ ചിപ്പിനെക്കുറിച്ചും, ഇന്റർ നെറ്റിനെക്കുറിച്ചും ബഹിരാകാശ യാത്രയെക്കുറിച്ചും ഒന്നും എഴുതുവാൻ കഴിയില്ല.  ഈ വചനപ്രകാരം മനുഷ്യന്റെ സ്വാഭാവത്തെ വിലയിരുന്നതുവാൻ കഴിയുകയില്ല. കാരണം ദാവിദ് (സങ്കി. 22) ലുള്ള അതേ മിശിഹാവീക്ഷണം ശലോമോന് അറില്ലായിരുന്നു എന്ന് നമുക്ക് കാണുവാൻ കഴിയും. യേശുക്രിസ്തു ഈ ഭൂമിയൽ വരികയും പാപത്തിന്റെ ശാപം തീർക്കുകയും ചെയ്യും എന്ന വസ്തുതയും അദ്ദേഹത്തിന് മനസ്സിലായില്ല. സൂര്യനു കീഴിൽ എന്ന് പറയുമ്പോൾ യേശു സൂര്യനെ സൃഷ്ടിച്ച ദൈവമത്രേ ആകുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

സൂര്യനു കീഴിൽ പുതിയത് അല്ലാത്തതിതിനെ പുതിയതാക്കുവാൻ കടന്നുവന്നതിന് നന്ദി. അങ്ങ് മനുഷ്യ രക്ഷയ്ക്കായി പുതുവഴി ഒരുക്കിയതിന് നന്ദി. അതിൽ നിലനൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ