“രക്ഷപ്പെടുവാനുള്ള ഏക മാർഗ്ഗം!!”
വചനം
സങ്കീർത്തനം 124 : 7
വേട്ടക്കാരുടെ കണിയിൽനിന്നു പക്ഷിയെന്നപോലെ നമ്മുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു; കണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു.
നിരീക്ഷണം
ദാവീദ് രാജാവ് തന്റെ സങ്കീർത്തനത്തിൽ യിസ്രായേലിനെ ദൈവം തുടർച്ചയായി എങ്ങനെയെല്ലാം സംരക്ഷിച്ചു എന്നതിനെക്കുറിച്ച് വ്യക്തമായി എഴുതിയിരിക്കുന്ന വചനമാണിത്. വർഷങ്ങളായി ദൈവം യിസ്രായേലിന് രക്ഷപ്പെടുവാൻ നൽകിയ അനേക വഴികളെക്കുറിച്ച് ഇവിടെ വ്യക്തമായി ചിത്രീകരിക്കുവാൻ, വേട്ടക്കാരന്റെ കെണിയിൽ നിന്ന് രക്ഷപ്പെടുന്ന ഒരു പക്ഷിയുടെ രൂപകം ഉപയോഗിച്ചു എന്നു മാത്രം.
പ്രായോഗികം
ഈ സങ്കീർത്തനം വായിക്കുമ്പോൾ നമുക്ക് ഓർക്കുവാൻ കഴിയുന്ന ഒരു വേദ ഭാഗം ആണ് 1 കൊരിന്ത്യർ 10:13 -ൽ പൌലോസ് അപ്പേസ്തലന്റെ വാക്കുകൾ “മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.” സങ്കീർത്തനത്തിൽ അതിനെ മറ്റൊരു രീതിയിൽ വ്യാഖ്യാനിച്ചിരിക്കുന്നു. വേട്ടക്കാരന്റെ കെണി ഒരു പക്ഷിക്ക് കെണിതന്നെയാണ്. സാധാരണയായി കെണി പ്രവർത്തിക്കുകയും അത് ഉന്നം വച്ച പക്ഷിയെ വീഴ്ത്തുകയും ചെയ്യും. എന്നാൽ ഇവിടെ ദൈവം നമ്മെ ഓർമ്മിപ്പിക്കുന്നത് പിശാച് നാം അവന്റെ കൈയ്യിൽ ആണെന്ന് ചിന്തിക്കുന്നതുകൊണ്ട് അവൻ വിജയിക്കണമെന്നില്ല. ദൈവം നമുക്ക് ശത്രുവിന്റെ കൈയ്യിൽ നിന്നും രക്ഷപ്പെടുവാനുള്ള വഴി ഒരുക്കിത്തരും എന്നാൽ നാം പലപ്പോഴും അത് പ്രയോജനപ്പെടുത്താതെ അവന്റെ വലയത്തിൽ അകപ്പെടുന്നു എന്നതാണ് സത്യം. നമ്മുടെ ജീവിതത്തിൽ പിശാച് പല പ്രലോഭനങ്ങളും കൊണ്ടുവരും അതിൽ അകപ്പട്ടു പോകാതെ രക്ഷപ്പെടുവാനുള്ള ദൈവത്തിന്റെ പഴുതുകൾ നോക്കി ജീവിക്കുന്ന ഒരു വ്യക്തിയ്ക്ക് ആകെണിയിൽ നിന്നും രക്ഷപ്പെടുവാൻ കഴിയും. ദൈവം തന്റെ ജനത്തിന് രക്ഷപ്പെടുവാനുള്ള വഴി ഒരുക്കുന്ന യജമാനനാണ്. നാം ഓരാ ദിവസവും നമ്മോട് തന്നെ ചോദിക്കേണ്ട ഒരു ചോദ്യം എന്തെന്നാൽ, പിശാച് നമുക്ക് ഒരുക്കിവെച്ചിരിക്കുന്ന കെണിയിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗം ഞാൻ ശരിക്കും അന്വേഷിക്കുന്നുണ്ടോ? അതോ, എളുപ്പ വഴി സ്വീകരിച്ച് പിശാചിന്റെ പ്രലോഭനങ്ങൾക്ക് വഴങ്ങുകയാണോ? രക്ഷപ്പെടുവാനുള്ള ഏക മാർഗ്ഗം കർത്താവായ യേശുക്രിസ്തുവാണ്. യേശുവിലൂടെ മാത്രമേ സാത്താന്റെ തന്ത്രങ്ങളെ നമുക്ക് ജയിക്കുവാൻ കഴിയൂ.
പ്രാർത്ഥന
പ്രീയ യേശുവേ,
ഓരോ ദിവസവും ശത്രു ഒരുക്കുന്ന കെണിയിൽ വീണുപോകാതെ യേശുവിൽ ആശ്രയിച്ച് അതിൽ നിന്ന് രക്ഷപ്പെടുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ