“രക്ഷയും അനുഗ്രഹവും”
വചനം
സങ്കീർത്തനം 3 : 8
രക്ഷ യഹോവെക്കുള്ളതാകുന്നു; നിന്റെ അനുഗ്രഹം നിന്റെ ജനത്തിന്മേൽ വരുമാറാകട്ടെ.
നിരീക്ഷണം
ജീവിച്ചിരുന്നതിൽവച്ച് ഏറ്റവും മഹാനായ ദാവീദ് രാജാവിൽ നിന്ന് യേശുക്രിസ്തുവിനെ അനുഗമിക്കുന്നവർക്കുള്ള ഉറപ്പാണ് ഈ വചനത്തിലൂടെ ലഭിക്കുന്നത്. നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവായ ദൈവം തന്റെ ജനത്തിന് രക്ഷയും അനുഗ്രഹവും നൽകുവാൻ വന്നിരിക്കുന്നുവെന്ന് ദാവീദ് രാജാവ് വ്യക്തമാക്കുന്നു.
പ്രായോഗികം
ദുഷ്കരമായ സാഹചര്യങ്ങളിൽ നിന്ന് എന്നെ മോചിപ്പിക്കേണമേ എന്ന് എത്രതവണ ദൈവത്തോട് അപേക്ഷിച്ചു എന്ന് എണ്ണുവാൻ കഴിയുകയില്ല എന്നും, എല്ലാ പ്രഭാതത്തിലും ദാവിദ് ദൈവത്തോട് “ദയവായി ഇന്ന് എന്നെ അനുഗ്രഹിക്കേണമേ” എന്ന് അപേക്ഷിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നു എന്നും വ്യക്തമാകുന്നു. ദാവിദ് രാജാവിന് ദൈവത്തിന്റെ സഹായവും വിടുതലും എപ്പോഴും ആവശ്യമായിരുന്നുവെന്ന് തന്റെ ചരിത്രം പഠിക്കുമ്പോൾ മനസ്സിലാകും. കാരണം താൻ എത്രയെത്ര യുദ്ധങ്ങൾ നയിച്ചിട്ടുണ്ട്, താൻ വ്യക്തിപരമായ എത്രയെത്ര പേരോട് ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്. മരണത്തോട് അടുത്ത അനുഭവങ്ങളും തനിക്ക് ഉണ്ടായിട്ടുണ്ട്. ആ സഹാചര്യങ്ങളിൽ എല്ലാം അവൻ ദൈവത്തോട് വിടുതലിനായി നിലവിളിച്ചു എന്ന് നമുക്ക് വായക്കുവാൻ കഴിയും. സങ്കീർത്തന പുസ്തകം മുഴുവൻ വായിക്കുമ്പോൾ അതിലും മികച്ച ഒരു ചോദ്യം ചോദിക്കുവാനുണ്ട്, ദാവിദ് എത്ര തവണ രാത്രിയിലെ ഭീകരതയ്ക്കെതിരെ പോരാടിയിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ തന്റെ മനസ്സ് ഭയത്താൽ വിറങ്ങലിച്ച് അവൻ ദൈവത്തോട് തന്നെ വിടുവിക്കുവാൻ ആവശ്യപ്പെടുന്നതായി നമുക്ക് വായിക്കുവാൻ കഴിയും. ദൈവം തന്റെ ജനത്തിന് വിടുതൽ നൽകുന്നുവെന്ന് ദാവിദ് രാജാവ് പറഞ്ഞപ്പോൾ ആ വിടുതൽ വ്യക്തിപരമായി വീണ്ടു വീണ്ടും അനുഭവിച്ചിട്ടുണ്ട്. ഈ വചന ഭാഗത്തിലെ അദ്ദേഹത്തിന്റെ പ്രർത്ഥനയും അഭ്യർത്ഥനയും കർത്താവേ ഇന്ന് എന്നെ അനുഗ്രഹിക്കേണമേ. അന്ന് ദാവീദ് അപോഷിച്ചു ദൈവം അവന് മറപടി നൽകി, അതേ, ദൈവം തന്നെയാണ് നമ്മുടെ അപേക്ഷയ്ക്കും ഉത്തരം നൽകുന്നത് ആകയാൽ നമ്മുടെ ദൈവത്തോട് രക്ഷയ്ക്കും വിടുതലിനുമായി അപേക്ഷിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
ദാവീദ് രാജാവിന്റെ പ്രർത്ഥനയ്ക്കു മറുപടി നൽകിയ അങ്ങ് എന്നെയും രക്ഷിക്കുകയും വിടുവിക്കുകയും ചെയ്യുമാറാകേണമേ. ആമേൻ