Uncategorized

“രക്ഷ എങ്ങനെ നേടിയെടുക്കാം”

വചനം

ഫിലിപ്പിയർ 2 : 12

അതുകൊണ്ടു, പ്രിയമുളളവരേ, നിങ്ങള്‍ എല്ലായ്പോഴും അനുസരിച്ചതുപോലെ ഞാൻ അരികത്തിരിക്കുമ്പോള്‍ മാത്രമല്ല, ഇന്നു ദൂരത്തിരിക്കുമ്പോള്‍ ഏറ്റവും അധികമായി ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷെക്കായി പ്രവർത്തിപ്പിൻ

നിരീക്ഷണം

അപ്പോസ്തലനായ പൌലോസ് എഴുതീയ ഈ വാക്യം ഇന്ന് വളരെ അപൂർവമായി മാത്രമേ പ്രസ്താവിക്കാറുള്ളൂ.  എന്നാൽ മുൻകാലങ്ങളിൽ ഈ വാക്യം പലപ്പോഴും കേള്‍ക്കാൻ കഴിയുമായിരുന്നു.  പൂർണ്ണ രക്ഷ ലഭിക്കുവാൻ യേശു ചെയ്ത ത്യാഗത്തെക്കുറിച്ച് പൌലോസിന് തോന്നിയതു പോലെ നാമും ചിന്തിക്കേണ്ടതാണ്.  പിതാവായ ദൈവം യേശുവിനെ കല്ലറയിൽനിന്ന് ഉയർത്തെഴുന്നേൽപ്പിച്ച് സ്വർഗ്ഗത്തിൽ അത്യുന്നതമായ സ്ഥാനത്തേയ്ക്ക് ഉയർത്തി.  യേശുവിന്റെ മടങ്ങിവരവിൽ എല്ലാ മുട്ടും തന്റെ മുമ്പിൽ മടങ്ങുകയും എല്ലാനാവും യേശു കർത്താവെന്ന് ഏറ്റുപറയുകയും ചെയ്യുമെന്ന് അപ്പോസ്തലനായ പൌലോസ് ഓർമ്മിപ്പിക്കുന്നു.  അങ്ങനെയെങ്കിൽ, നാം ഭയത്തോടും വിറയലോടും കൂടി സ്വന്തം രക്ഷയുടെ മാഹാത്മ്യത്തെ ഓർത്തുകൊണ്ട് വിശുദ്ധജീവിതം നയിക്കണമെന്ന് അപ്പോസ്തലനായ പൌലോസ് നമ്മെ ഓർമ്മപ്പെടുത്തുന്നു.

പ്രായോഗികം

നിങ്ങളുടെ സ്വയ രക്ഷയെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിക്കുന്നെങ്കിൽ, അത് ഭയത്തോടും വിറയലോടുംകൂടി ചെയ്യണമെന്ന് അപ്പോസ്തലനായ പൌലോസ് പറയുന്നു.  ക്രിസ്തുവിലുളള നമ്മുടെ ജീവിതം സന്തോഷകരവും സമൃദ്ധവുമായ ഒരു അനുഭവമാണ്.  പക്ഷേ, അത് നിസ്സാരമാക്കരുത്.  കർത്താവിൽ നിന്നുളള രക്ഷ പ്രാപിക്കേണ്ടതിനായി തന്റെ ത്യഗത്തെ അനുസ്മരിക്കണം.  നിർഭാഗ്യവശാൽ രക്ഷയെ നിസ്സാരവൽക്കരിക്കുന്നു,  മറ്റുചിലർ, തങ്ങള്‍ ജനനത്തിലെ രക്ഷിക്കപ്പെട്ടവരെന്നും അല്ലെങ്കിൽ ഈ രക്ഷ വെറുതെ ലഭിച്ചതാണെന്നും കാണക്കാക്കുന്നു.  എന്നാൽ രക്ഷയുടെ യാഥാർത്ഥ വില മനസ്സിലാക്കിയ ഒരു ഭക്തനോട് “നിങ്ങളുടെ സ്വന്തം രക്ഷ എങ്ങനെ നേടിയെടുത്തൂ” എന്ന് ചോദിച്ചാൽ ആ വ്യക്തിക്ക് പറയുവാൻ കഴിയും, തിരുവചനത്തിന്റെ അടിസ്ഥാനത്തിൽ ഭയത്തോടും വിറയലോടും കൂടെ യേശുവിന്റെ ക്രൂശുമരണത്തെ ഹൃദയത്തിൽ വിശ്വസിച്ചപ്പോഴാണെന്ന്.

പ്രാർത്ഥന

കർത്താവേ,

അങ്ങയുടെ ക്രൂശു മരണം എന്റെ പാപത്തിന് പരിഹാരമായി എന്നത് സന്തോഷമാണെങ്കിലും അതിന് അങ്ങയുടെ ജീവൻ അർപ്പിക്കേണ്ടിവന്നു എന്നത് വളരെ വേദനാജനകമാണ്.  അങ്ങയുടെ ക്രൂശുമരണത്തിലുടെ എനിക്ക് രക്ഷ നൽകിയതിനായി ഹൃദയപൂർവ്വം ഞാൻ നന്ദി അർപ്പിക്കുന്നു.  അങ്ങ് നൽകീയ രക്ഷയെ ജീവിതാവസാനം വരെ കാത്തുസൂക്ഷിക്കാൻ എനിക്ക് കൃപ നൽകേണമേ. ആമേൻ