Uncategorized

“രക്ഷ എപ്പോഴും ദൈവത്തിന്റെ ഹൃദയത്തിലുണ്ടായിരുന്നു”

വചനം

യെഹെസ്ക്കേൽ 18 : 21

എന്നാൽ ദുഷ്ടൻ താൻ ചെയ്ത സകല പാപങ്ങളെയും വിട്ടുതിരിഞ്ഞു എന്റെ ചട്ടങ്ങളെയൊക്കെയും പ്രമാണിച്ചു, നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ, അവൻ മരിക്കാതെ ജീവിച്ചിരിക്കും.

നിരീക്ഷണം

ഇവിടെ യെഹെസ്‌കേൽ പ്രവാചകൻ സർവ്വശക്തനായ ദൈവത്തിന്റെ വാക്കുകളാണ് വിവരിച്ചിരിക്കുന്നത്. പാപം ചെയ്ത് ദൈവത്തെ വിട്ട് പിൻമാറിയാലും പാപം ഏറ്റുപറഞ്ഞ് മടങ്ങിവന്നാൽ രക്ഷ ഇപ്പോഴും സാധ്യമാണെന്ന് പഴയനിയമ ജനങ്ങളെ അറിയിക്കുന്നതാണ് ഈ വചനം.

പ്രായോഗികം

നഷ്ടപ്പെട്ട ജനത്തിന് രക്ഷ പ്രാപിക്കുവാൻ കഴിയുന്ന രീതിയിൽ അല്ല പഴയ നിയമം എന്ന് നാം ചിന്തിക്കാറുണ്ട്. എങ്കിലും ദൈവം യിസ്രായേൽ ജനതയെ തന്റെ പ്രീയപ്പെട്ട ജനമായി കണക്കാക്കുന്നുവെന്നും അവരുടെ ജീവിതം തന്റെ കൃപയും സ്നേഹവും കരുണയും തന്റെ അന്തമായ സ്നേഹത്തിന്റെ ചിത്രമായി പ്രതിഫലിപ്പിക്കുവാൻ അവൻ ആഗ്രഹിച്ചുവെന്നും നമുക്ക് വചനത്തിലുടെ മനസ്സിലാക്കുവാൻ കഴിയും. വഴിതെറ്റിപ്പോയ സ്വന്തം ജനം തന്റെ അടുത്തേയ്ക്ക് മടങ്ങിവരുവാൻ ആഗ്രഹിക്കുന്ന ഒരു ദൈവത്തെ നമുക്ക് ഈ വചനത്തിലുടെ കാണുവാൻ കഴിയും. അങ്ങനെ മടങ്ങിവന്നാൽ അവർക്ക് നിത്യജീവൻ ലഭിക്കും എന്ന് വ്യക്തമാക്കുന്നു. ഈ വചനത്തിൽ മരിക്കില്ല എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അവർ ഭൂമിയിൽ മരിക്കില്ല എന്ന് അല്ല പക്ഷേ അവർക്ക് നിത്യജീവൻ ഉണ്ടാകും എന്നാണ്. യേശുക്രിസ്തുവിന്റെ ക്രൂശുമരണത്തെക്കുറിച്ച് നമുക്ക് വ്യക്തമായി അറിയാവുന്നതാണ്. രക്ഷ എന്നത് ദൈവത്തിന്റെ ഹൃദയത്തിൽ പഴയ നിയമത്തിലും പുതിയ നിയമത്തിലും ഉള്ള കാര്യമാണെന്നതിന് ഉദാഹരണമാണ് ദൈവത്തിന്റെ കൃപ എപ്പോഴും തന്റെ ജനത്തെ പിൻതുടരുന്നത്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എനിക്ക് നിത്യ ജീവൻ തന്നതിനായി നന്ദി. പാപം ചെയ്യാതെ എപ്പോഴും എന്നെതന്നെ കാത്തുസൂക്ഷിക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ