Uncategorized

“ലക്ഷ്യം വയ്ക്കുക”

വചനം

യിരമ്യാവ്  32  :   39

അവർക്കും അവരുടെ ശേഷം അവരുടെ മക്കൾക്കും ഗുണം വരത്തക്കവണ്ണം അവർ എന്നെ എന്നേക്കും ഭയപ്പെടേണ്ടതിന്നു ഞാൻ അവർക്കു ഏകമനസ്സും ഏകമാർഗ്ഗവും കൊടുക്കും.

നിരീക്ഷണം

യിരമ്യാപ്രവാചകനിലൂടെ സർവ്വശക്തൻ യിസ്രായേൽ ജനത്തെക്കുറിച്ച് പറഞ്ഞത്. പാപം നിമിത്തം അവർക്ക് എല്ലാം നഷ്ടപ്പെടുവാൻ പോകുകയാണെങ്കിലും, കാലക്രമേണ അവരെ അവരുടെ മാതൃരാജ്യത്തേക്ക് തിരികെ കൊണ്ടുവരുമെന്നും ദൈവത്തിന്റെ കാര്യങ്ങളിൽ അവരുടെ ഹൃദയങ്ങളും പ്രവർത്തികളും കേന്ദ്രീകരിക്കുവാൻ അവരെ സഹായിക്കുമെന്നും ദൈവം പറഞ്ഞു. അവർ പോയ ശേഷം അവർക്കും അവരുടെ കുട്ടികൾക്കും ജീവിതം ശുഭമായിരിക്കുമെന്നും അവൻ പറഞ്ഞു.

പ്രായോഗീകം

ഒരുപക്ഷേ, യിസ്രായേൽ ജനതയെപ്പോലെ, നിങ്ങളുടെ ജീവിതവും നഷ്ടത്തിലും കഷ്ടത്തിലും ആയിരിക്കാം മുന്നോട്ട് പോകുന്നത്. നിങ്ങളുടെ ശ്രദ്ധമറ്റു കാര്യങ്ങളിൽ തിരിയുകയും നിങ്ങൾ വഴിതെറ്റിപ്പോകുകയും ചെയ്തിരിക്കാം. അങ്ങനെയുള്ളവർ ശ്രദ്ധിക്കുക!! നിങ്ങൾക്കും ഒരു സന്തോഷവാർത്തയുണ്ട്, ഒന്നും അവസാനിച്ചിട്ടില്ല. സത്യമാണെന്ന് നിങ്ങൾക്ക് ബോധ്യം വരുന്നതിലേക്ക് നിങ്ങളെതിരികെ കൊണ്ടുവരിക എന്നതാണ് കർത്താവിന്റെ ആഗ്രഹം. കാലക്രമേണ നിങ്ങൾ അവന്റെ അനുഗ്രഹം വീണ്ടും അറിയുകയും നിങ്ങളുടെ കുഞ്ഞുങ്ങൾ അനുഗ്രഹിക്കപ്പെടുകയും ചെയ്യും. യേശുക്രിസ്തു എന്ന ഏക സത്യ ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ നിങ്ങൾ തയ്യാറാണോ?

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു. അങ്ങ് മാത്രമാണ് ദൈവം എന്ന് ഞാൻ അറിയുന്നു, എന്നെ എന്നും വഴിനടത്തുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x