“ലജ്ജയില്ല”
വചനം
റോമർ 1 : 16
സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവന്നും ആദ്യം യെഹൂദന്നും പിന്നെ യവനവന്നും അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ.
നിരീക്ഷണം
പൌലോസ് അപ്പോസ്ഥലൻ പ്രസംഗിക്കാൻ തുടങ്ങിയാപ്പോൾ അദ്ദേഹം ഏത് വംശീയ പശ്ചാത്തലത്തിലാണ് പ്രസംഗിച്ചതെന്നത് പ്രശ്നമല്ല. കാരണം അതെല്ലാം വളരെ അപകടകരമായിരുന്ന സാഹചര്യം ആയിരുന്നു. ഒടുവിൽ റോമിൽ വച്ച് പൌലോസ് വധിക്കപ്പെട്ടു. എന്നിരുന്നാലും, സുവിശേഷത്തെക്കുറിച്ച് “ലജ്ജയില്ല” എന്ന് റോമിലെ ജനങ്ങളെ പൌലോസ് അറിയിച്ചു.
പ്രായോഗികം
യേശുക്രിസ്തുവിന്റെ അനുയായികൾ എന്ന നിലയിൽ നമ്മെക്കുറിച്ചും ഇതുതന്നെ പറയേണ്ടത് തികച്ചും അനിവാര്യമാണ്. വെറുതെ സുവിശേഷത്തിൽ വിശ്വസിച്ച് മാറി നിന്നാൽ മാത്രം പോരാ, മറ്റുള്ളവർക്കും അത് പകർന്നുകൊടുക്കുക. നാം നമ്മെ ഏല്പിച്ച കാര്യത്തിൽ ഉറച്ചു നിൽക്കണം. നമുക്ക് എന്ത് നേരിടേണ്ടി വന്നാലും സുവിശേഷം പ്രചരിപ്പിക്കണം. ഏതു കാര്യവും കുറഞ്ഞതാണെങ്കിൽ ലജ്ജിക്കേണ്ടിയിരിക്കുന്നു. എന്നാൽ സുവിശേഷം നിത്യ ജീവനെ പ്രധാനം ചെയ്യുന്നതാണ് ആകയാൽ അത് കുറഞ്ഞ കാര്യമല്ല. പലപ്പോഴും നമ്മിൽ ഭയമോ, സംശയമോ, തടസ്സമോ, ദൈവ വചന ധാരണയുടെ അഭാവമോ, ആ കാര്യത്തിൽ ഏർപ്പെട്ടാൽ പരാജിതരാകും എന്ന ചിന്തയോ ആകാം നമ്മെ ലജ്ജിതരാക്കുന്നത്. യഥാർത്ഥ വിശ്വാസി ഒരിക്കലും മറ്റുള്ളവരോട് സുവിശേഷം പറയാതെ തന്റെ വായെ അടച്ചുപൂട്ടി ജീവിക്കുവാൻ പാടില്ല എന്നതാണ് സത്യം. കാരണം അവരുടെ വിശ്വാസം പങ്കിടുമ്പോൾ അവർ ലജ്ജിക്കില്ല.
പ്രാർത്ഥന
പ്രീയ യേശുവേ,
സുവിശേഷം പ്രചരിപ്പിക്കുവാൻ ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. സുവിശേഷം പറയുന്നതിൽ ഞാൻ ലജ്ജിക്കുന്നില്ല. അങ്ങനെ തന്നെ തുടർന്നും ആയിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ