Uncategorized

“വാക്കും പ്രവൃത്തിയും ഒരുപോലെയല്ല”

വചനം

വെളിപ്പാട്  3  :   1

സർദ്ദിസിലെ സഭയുടെ ദൂതന്നു എഴുതുക. ദൈവത്തിന്റെ ഏഴാത്മാവും ഏഴു നക്ഷത്രവും ഉള്ളവൻ അരുളിച്ചെയുന്നതു: ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ജീവനുള്ളവൻ എന്നു നിനക്കു പേർ ഉണ്ടു എങ്കിലും നീ മരിച്ചവനാകുന്നു.

നിരീക്ഷണം

യേശുക്രിസ്തുവിന്റെ അപ്പോസ്തലനായ യോഹന്നാൻ തന്റെ തൂലികയിലൂടെ ദൈവത്തിന്റെ ദൂത് എഴുതിയ ഏഷ്യാമൈനറിലെ ഏഴ് സഭകളിൽ ഒന്നാണ് സർദ്ദിസിലെ സഭ. സർദ്ദിസിലെ സഭയെക്കുറിച്ച് കർത്താവ് പറഞ്ഞത്, അവർ ജീവിച്ചിരിക്കുന്നു എന്ന് പേരുണ്ട്, പക്ഷേ അവർ മരിച്ചവരാണ് എന്ന് വ്യക്തമാക്കി.

പ്രായോഗീകം

സർദ്ദിസിലെ സഭ ദൈവം ഒഴികെ എല്ലാവരെയും കബളിപ്പിച്ചതായി തോന്നുന്നു. പെതുവിലുള്ളവരെ കബളിപ്പിക്കമ്പോലെ അല്ല അത്. ഉദാഹരണത്തിന് ഒരു വ്യക്തി താൻ എല്ലാവരേയും കബളിപ്പിക്കപ്പെട്ടുവെന്ന് കരുതുന്നു, അതേസമയം അവർ യഥാർത്ഥത്തിൽ അങ്ങനെ അല്ലാത്ത ഒരാളായി വേഷം ധരിക്കുന്നു, പക്ഷേ ദൈവം കബളപ്പിക്കപ്പെടുന്നില്ല. എന്താണ് അങ്ങനെ വരാൻ കാരണം? കാരണം അവർ വേഷം ധരിക്കുന്നു എന്നാൽ അവരുടെ പ്രവർത്തി അതുപോലെയല്ല. 2000 വർഷത്തിൽ ഏറെയായി ആളുകൾ വായിക്കുവാൻ തക്കവണ്ണം സർദ്ദിസിലെ സഭയ്ക്ക് കർത്താവ് ഒരു പരസ്യമുന്നറിയിപ്പ് നൽകി, ഇന്ന് നമ്മിൽ ആരും ആ മുന്നറിയിപ്പ് ശ്രദ്ധിക്കാതിരിക്കരുത്. നാം എടുത്തിരിക്കുന്ന വിശ്വാസവും നമ്മുടെ പ്രവർത്തിയും തമ്മിൽ പൊരുത്തപ്പെടുത്തുക എന്നതായിരിക്കണം നമ്മുടെ പ്രധാന ലക്ഷ്യം.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ വിശ്വാസവും എന്റെ പ്രവൃത്തിയും ഒരുപോലെ കൊണ്ടുപോകുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x