“വാഗ്ദത്തം ചെയ്തത് ആരെന്ന് ഓർക്കുക”
വചനം
പുറപ്പാട് 6 : 9
ഞാൻ യഹോവ ആകുന്നു. മോശെ ഇങ്ങനെ തന്നേ യിസ്രായേൽമക്കളോടു പറഞ്ഞു: എന്നാൽ അവർ മനോവ്യസനംകൊണ്ടും കഠിനമായ അടിമവേലകൊണ്ടും മോശെയുടെ വാക്കു കേട്ടില്ല.
നിരീക്ഷണം
യിസ്രായേൽ ജനം നാന്നൂറ് വർഷം മിസ്രയിമിൽ അടിമകളായിരുന്നു. അതിനുശേഷം ദൈവം തന്റെ പ്രവാചകനായ മോശയെ യിസ്രായേൽ ജനത്തോട് സംസാരിക്കുവാൻ അയച്ചു. യഹോവയായ ദൈവം യിസ്രായേൽ ജനത്തോട് അവരെ മിസ്രയിമിൽ നിന്ന് വിടുവിച്ച് അവരുടെ പിതാക്കന്മാകരോട് വാഗ്ദത്തം ചെയ്ത ദേശം അവർക്ക് നൽകുവാൻ പോകുന്നതിനാൽ അവരോട് ഒരുങ്ങുവാൻ മോശ മുഖാന്തരം അറിയിച്ചു. യിസ്രായേൽ ജനം മോശയുടെ വാക്ക് കേട്ടില്ല എന്ന് ഈ വചനത്തിൽ കാണുന്നു.
പ്രായോഗികം
നാന്നൂറ് വർഷം മിസ്രയിമിൽ അടിമവേല ചെയ്ത് യിസ്രായേൽ ജനം വളരെ ക്ഷിണിതരായിരുന്നു എന്നത് സത്യമാണ്. ഇത്രയും വർഷം അടിമത്വത്തിലായിരുക്കുന്ന ജനം നിരുൽസാഹികളും പ്രതീക്ഷ നഷ്ടപ്പെട്ടവരും ആയിതീരുന്നത് സ്വാഭവീകമാണ്, യിസ്രായേൽ ജനവും അങ്ങനെ ആയിതീർന്നു. മോശ ചെന്ന് യിസ്രായേൽ ജനത്തോട് ദൈവം തന്നോട് സംസാരിച്ചു എന്നും അവരുടെ പിതാക്കന്മാരോടും അവരോടും ദൈവം വാഗ്ദത്തം ചെയ്ത ഭൂമി അവർക്ക് നൽകുമെന്നും പറഞ്ഞപ്പോള്‍ ജാനം മോശയെ ശ്രദ്ധിച്ചില്ല. യിസ്രായേൽ ജനത്തോട് ആരാണ് സംസാരിക്കുന്നതെന്ന വസ്തുത അവരുടെ നിരുത്സാഹവും അമിത ജോലിയും നിമിത്തം ഗ്രഹിക്കുവാൻ കഴിഞ്ഞില്ല. ദൈവം വാഗ്ദത്തം നൽകുമ്പോള്‍ എഴുന്നേറ്റ് നിന്ന് സ്വീകരിക്കണം എന്നതാണ് സത്യം. അത് നിരുത്സാഹവും അടിമ ജോലിയും ചെയ്യുന്ന അടിമകള്‍ പോലും അങ്ങനെ ചെയ്യണം എന്ന് ദൈവം ആഗ്രഹിക്കുന്നു. നമ്മുടെ അസാധാരണമായ കഷ്ടപ്പാടുകളുടെ നടുവിൽ ദൈവം നമ്മോട് ഒരു വാഗ്ദത്തം നൽകുമ്പോള്‍ നിങ്ങള്‍ക്കു വേണമെങ്കിൽ ഒഴിഞ്ഞുമാറാം എന്നാൽ ആ വാഗ്ദത്തം ആരാണ് ചെയ്യുന്നതെന്ന് ഓർക്കുന്നത് നന്നായിരിക്കും. അങ്ങനെ ഓർത്ത് ആ വാഗ്ദത്തത്തെ ശിരസാവഹിച്ചാൽ തലമുറതലമുറയായി അത് അനുഗ്രഹം തന്നെ ആയിരിക്കും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് വാഗ്ദത്തം ചെയ്താൽ അത് നിവർത്തിക്കുവാനും കഴിയുന്ന എന്ന് ഞാൻ അറിയുന്നു. അങ്ങ് അരുളിചെയ്തത് എന്റെ ജീവിത്തിൽ പിന്നെയും നിറവേറ്റിതരുമാറാകേണമേ. ആമേൻ