“വാഗ്ദത്തം ചെയ്തത് ആരെന്ന് ഓർക്കുക!!”
വചനം
പുറപ്പാട് 6 : 9
ഞാൻ യഹോവ ആകുന്നു. മോശെ ഇങ്ങനെ തന്നേ യിസ്രായേൽമക്കളോടു പറഞ്ഞു: എന്നാൽ അവർ മനോവ്യസനംകൊണ്ടും കഠിനമായ അടിമവേലകൊണ്ടും മോശെയുടെ വാക്കു കേട്ടില്ല.
നിരീക്ഷണം
400 വർഷത്തെ അടിമത്വത്തിന്ശേഷം ദൈവം തന്റെ പ്രവാചകനായ മോശയെ എഴുന്നേൽപ്പിച്ച് ജനങ്ങളോട് സംസാരിക്കുവാൻ അയച്ചു. മോശ അവരോട് പുറപ്പെട്ട് പോകുവാൻ ഒരുങ്ങുവാൻ നിർദ്ദേഷം നൽകി, കാരണം കർത്താവ് അവരെ യിസ്രയിമിൽ നിന്ന് വിടുവിച്ച് അവരോട് പറഞ്ഞ വാഗ്ദത്ത ദേശം അവർക്ക് നൽകും എന്ന് പറഞ്ഞു. യിസ്രായേൽ ജനം അവന്റെ വാക്കു കേട്ടില്ലെന്ന് വേദപുസ്തകം വ്യക്തമാക്കുന്നു.
പ്രായോഗീകം
യിസ്രായേൽ ജനത വളരെ വിഷമതയിലായുരുന്നു എന്നത് സത്യമാണ്. 400 വർഷത്തെ അടിമത്തത്തിനു ശേഷം, ഈ ലോകത്തുള്ള ഏതാരാളും നിരുത്സാഹപ്പെടുകയും അമിത ജോലിഭാരം അനുഭവിക്കുന്നത്, കാരണം അവർ അങ്ങനെ ആയി തീരുകയും ചെയ്തു. ദൈവം തന്നോട് സംസാരിച്ചുവെന്നും കർത്താവ് അവരെ മോചിപ്പിച്ച് വാഗ്ദത്ത നാട് നൽകുമെന്നും മോശെ അവരോട് പറഞ്ഞത് കേട്ടപ്പോൾ അവർ അവനെ ശ്രദ്ധിച്ചില്ലെന്നത് വ്യക്തമാണ്. എന്നിരുന്നാലും അവരുടെ നിരുത്സാഹവും അമിത ജോലിഭാരവും വാഗ്ദത്തം ചെയ്ത വ്യക്തിയെ ഓർക്കാതെപോയി എന്നത് വളരെ മോശമായിപ്പോയി. യഹോവയായ ദൈവം അവർക്ക് വിലപ്പെട്ട വാഗ്ദത്തം നൽകുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിന്ന് സ്വീകരിക്കേണ്ടതായിരുന്നു. നിരുത്സാഹപ്പെടുത്തുന്നുകയും അമിത ജോലിഭാരം അനുഭവിക്കുകയും ചെയ്ത അടിമകൾ പോലും അങ്ങനെ തന്നെ ചെയ്യണമായിരുന്നു. നമ്മുടെ ഓരോരുത്തരുടെയും ജീവിത്തിൽ രക്ഷപ്പെടുവാൻ അസാധ്യമായ കഷ്ടതയിലൂടെ കടന്നുപോകുമ്പോൾ കർത്താവ് നമുക്ക് ഒരു വിടുതൽ വാഗ്ദത്തം ചെയ്താൽ അത് കേൾക്കുമ്പോൾ നമുക്ക് വേണമെങ്കിൽ എറ്റെടുക്കാം അല്ലെങ്കിൽ ഉപേക്ഷിക്കാം. പക്ഷേ ആരാണ് വാഗ്ദത്തം ചെയ്യുന്നത് എന്ന് ഓർത്ത് ഏറ്റെടുത്താൽ ആ കഷ്ടതയിൽ നിന്ന് തീർച്ചയായും ഒരു വിടുതൽ ലഭിക്കും എന്നത് ഉറപ്പാണ്!!
പ്രാർത്ഥന
പ്രീയ യേശുവേ,
വാഗ്ദത്തം ചെയ്യുന്ന അങ്ങേയ്ക്ക് അത് നിവർത്തിക്കുവാൻ കഴിയും എന്ന ഉറപ്പും വിശ്വാസവും എനിക്ക് നൽകുമാറാകേണമേ. ആമേൻ
