Uncategorized

“വിജയം പാപം അല്ല!”

വചനം

സങ്കീർത്തനെ 118 : 25

യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; യഹോവേ, ഞങ്ങൾക്കു ശുഭത നല്കേണമേ.

നിരീക്ഷണം

ദാവീദ് രാജാവ് തന്റെ രക്ഷയ്ക്കും വിജയത്തിനുമായി ഹൃദയങ്ങമായി പ്രാർത്ഥിച്ച ഒരു പ്രർത്ഥനയാണ് ഈ വചനം എന്ന് മനസ്സിലാക്കുവാൻ കഴിയും.

പ്രായോഗികം

വിജയത്തെക്കുറിച്ച് പ്രസംഗിക്കുന്നതോ പഠിപ്പിക്കുന്നതോ ദൈവഹിതമല്ലെന്നും എങ്ങനെയെങ്കിലും അത് സ്വയം ലഭിക്കുന്നതാണെന്നും വിശ്വാസികൾ പറയുന്നത് കേൾക്കുവാൻ കഴിയും. എന്നാൽ നാം നമ്മുടെ ജീവകാലത്ത് ഈ പ്രാർത്ഥന പ്രർത്ഥിച്ച് കൂടുതൽ വിജയം നേടുവാൻ ശ്രമിക്കേണ്ടതാണ്. കാരണം, തീർച്ചയായും നാമെല്ലാവരും ഒന്നിലധികം തവണ പ്രശ്നങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കുവാൻ ദൈവത്തോട് പ്രാർത്ഥിച്ചിട്ടുണ്ട്, കൂടാതെ നാം ഏർപ്പെടുന്ന ഏതൊരു സംരംഭവും വിജയിക്കണമെന്നും, അതിൽ തോൽക്കരുതെന്നും നാമെല്ലാവരും ഒന്നിലധികം തവണ ദൈവത്തോട് പ്രാർത്ഥിച്ചിട്ടുള്ളവരുമാണ്. ലളിതമായി പറഞ്ഞാൽ, രക്ഷയ്ക്കും വിജയത്തിനും വേണ്ടി നാം പ്രാർത്ഥിക്കുന്നത് എന്തുകൊണ്ട്? കാരണം വിജയം ഒരു പാപമല്ല എന്നതുകൊണ്ട് തന്നെ.

പ്രാർത്ഥന

പ്രീയ യേശുവേ,

ദാവീദ് രാജാവിനെപ്പോലെ എനിക്ക് അങ്ങയുടെ രക്ഷയും ജീവിത്തിൽ വിജയവും തന്ന് എന്നെ സഹായിക്കുമാറാകേണമേ. ആമേൻ