Uncategorized

“വിജയ തത്വങ്ങൾ”

വചനം

1 ദിനവൃത്താന്തം 22 : 13

യഹോവ യിസ്രായേലിന്നു വേണ്ടി മോശെയോടു കല്പിച്ച ചട്ടങ്ങളും വിധികളും നീ പ്രമാണിച്ചാചരിക്കുന്നു എങ്കിൽ നീ കൃതാർത്ഥനാകും; ധൈര്യപ്പെട്ടു ഉറെച്ചിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു.

നിരീക്ഷണം

മരിക്കുന്നതിനുമുമ്പ്, ദാവീദ് രാജാവ് തന്റെ മകനായ ശലോമോനോട്, നീ യഹോവയ്ക്ക് ആലയം പണിയുമെന്ന് പറഞ്ഞു. ദാവീദ് തന്റെ മകനോട് പിന്നെയും ഇപ്രകാരം പറഞ്ഞു, ദൈവം മോശയ്ക്ക് നൽകിയ നിയമങ്ങൾ പാലിക്കുക, ശക്തനും ധൈര്യമുള്ളവനുമായിരിക്കുക. ഭയമോ അധൈര്യമോ ഉണ്ടാവരുത്.

പ്രായേഗീകം

പിതാവിൽ നിന്ന് പുത്രന് ലഭിച്ച ഈ ഉപദേശം ആവർത്തനപുസ്തകം 31-ൽ മോശയ്ക്കും യോശുവാ 1-ൽ യഹോവയായ ദൈവം തന്നെ യോശുവയ്ക്കും നൽകിയ ഉപദേശവുമായി ഏറെക്കുറെ സാമ്യമുള്ളതുമാണ്. ദൈവവചനം മുറുകെ പിടിക്കുക എന്നതായിരുന്നു വിജയത്തിന്റെ ആദ്യ തത്വം. ശക്തരും ധൈര്യശാലികളുമായിരിക്കുക എന്നതായിരുന്നു അടുത്ത വിജയ തത്വം. ഒടുവിൽ, ഭയപ്പെടുകയോ നിരാശപ്പെടുകയോ ചെയ്യരുത്. ചരിത്രത്തിൽ തന്നെ ഏറ്റവും വലീയ രണ്ട് നേതാക്കളായി തീർന്ന യോശുവായ്ക്കും ശലോമോനും ദൈവം നൽകിയ തത്വങ്ങളും ഇവയായിരുന്നു. ഈ ദിവ്യ നിർദ്ദേശങ്ങളെല്ലാം സ്വന്തം പ്രവർത്തിയെ അടിസ്ഥാനമാക്കിയിരുന്നു. ദൈവം അക്ഷരാർത്ഥത്തിൽ പറയുന്നത്, നിങ്ങൾക്ക് വിജയം വേണമെങ്കിൽ ഈ മൂന്ന് കാര്യങ്ങൾ ചെയ്യുക 1. ദൈവ വചനം പാലിക്കുക, 2. ശക്തരും ധൈര്യശാലികളുമായിരിക്കുക 3, ഭയപ്പെടുകയോ നിരുത്സാഹപ്പെടുകയോ ചെയ്യരുത്. ഇവയായിരിക്കണം നമ്മുടെയും ജീവിത്തിലെ വിജയ തത്വങ്ങൾ. കാരണം യോശുവയും ശലോമോനും പാലിച്ച് വിജയിച്ച വിജയതത്വങ്ങൾ ഇവയായിരുന്നു. അങ്ങനെ ചെയ്തപ്പോൾ സംഭവിച്ചത് പിന്നീട് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ജീവിത വിജയത്തിനായി അങ്ങ് പറഞ്ഞിരിക്കുന്ന വീജയ തത്വങ്ങൾ പാലിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ