Uncategorized

“വിശാലമായ ഒരു സ്ഥലം”

വചനം

സങ്കീർത്തനം  118 : 5

ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി.

നിരീക്ഷണം

ദാവീദ് രാജാവിനെക്കുറിച്ച് നാം ചിന്തിക്കുമ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം പാറപോലുള്ള കഠിനമായ പ്രശ്നങ്ങളുടെ നടുവിലൂടെ കടന്നുപോയതായി നമുക്ക് കാണുവാൻ കഴിയും. ഈ വാക്യത്തിൽ അദ്ദേഹം പറയുന്നു ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു എന്ന്. അവൻ ഞെരുക്കത്തിൽ ആയിരുന്നപ്പോഴൊക്കെയും അവൻ യഹോവയെ വിളിച്ചപേക്ഷിച്ചു എന്നും ദൈവം അവനെ വിശാലസ്ഥലത്തേയക്ക് കൊണ്ടുവന്നു എന്നും ഇവിടെ വ്യക്തമായി പറയുന്നു.

പ്രായോഗികം

ഇപ്പോൾ, താങ്കളും ജീവിത്തിൽ ഇതുപോലുള്ള ഞെരുക്കത്തിന്റെയും കഷ്ടതയുടെയും നടുവിൽകൂടെ ആയിരിക്കാം കടന്നു പോകുന്നത്. എന്നാൽ നിങ്ങൾ ആ അവസ്ഥയിലുടെ കടന്നുപോകുമ്പോൾ എന്താണ് ചെയ്യുന്നത്? കഠിമായ പ്രശ്നത്തിനും പ്രതികൂലത്തിനും ഇടയിൽ ആയിപ്പോകുമ്പോൾ സാധാരണ ജനങ്ങൾ എന്തു ചെയ്യും? ചലർ അമിതമായി മദ്യപിക്കുവാൻ തുടങ്ങും, ചിലർ വ്യായാമം ചെയ്താൽ സമ്മർദ്ദം ഒഴിവാകും എന്ന് വിചാരിച്ച് വ്യായാമം ചെയ്യുന്ന സ്ഥലങ്ങളിൽ പോയി സമയം ചിലവഴിക്കും. മറ്റുചിലർ തങ്ങളെ സ്നേഹിക്കുന്ന സൂഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും വേർപിരിഞ്ഞ് മറ്റുചില പുതിയ ബന്ധങ്ങൾ കണ്ടെത്തുവാൻ ശ്രമിക്കും. എന്നാൽ ദാവിദ് ഇതൊന്നും അല്ല ചെയ്തത്. താൻ കഠിനമായ സമ്മർദ്ദത്തിലൂടെ കടന്നുപോയപ്പോൾ രാജാക്കന്മാരുടെ രാജാവായ ദൈവത്തോട് നിലവിളിക്കുവാൻ തുടങ്ങി, ആ നിലവിളി ദൈവം കേട്ടു. ദൈവം അവനെ തന്റെ പ്രശ്നങ്ങളിൽ നിന്നും രക്ഷിച്ച് വിശാലസ്ഥലത്താക്കി. അങ്ങനെയെങ്കിൽ താങ്ങളുടെ പ്രശ്നമേറിയ ഈ സഹാചര്യത്തിൽ ഈ ദൈവത്തോട് നിലവിളിക്കുകയാണെങ്കിൽ പ്രശ്നത്തിൽ നിന്നും രക്ഷിച്ച് നിങ്ങളെയും ഒരു വിശാല സ്ഥലത്ത് കൊണ്ടുവരുവാൻ ഈ ദൈവം ശക്തനാണ്. അങ്ങനെ ചെയ്യുവാൻ ദൈവം നിങ്ങളെ സഹായിക്കുമാറാകട്ടെ.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ഈ ഞെരുക്കത്തിൽ ഞാനും അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. എന്റെ നിലവിളികേട്ട് എന്നെ വിശാലസ്ഥലത്ത് കൊണ്ടുവരുമാറാകേണമേ. ആമേൻ