Uncategorized

“വിശുദ്ധരുടെ മാതൃക”

വചനം

2 തെസ്സലൊനിക്കർ  3  :   9

അധികാരമില്ലാഞ്ഞിട്ടല്ല, അനുകരിപ്പാൻ നിങ്ങൾക്കു ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിന്നത്രേ.

നിരീക്ഷണം

അപ്പോസ്ഥലനായ പൗലോസും സഹപ്രവർത്തകരും തെസ്സലോനിക്യയിൽ ദൈവീക പ്രവർത്തനങ്ങൾ അരംഭിച്ചപ്പോൾ, സഭയ്ക്കുവേണ്ടി രാവും പകലും കഠിനാധ്വാനം ചെയ്തുവെന്ന് എഴുതിയിരിക്കുന്നു. അവർ അവിടെ നിന്ന് ഭക്ഷണം കഴിക്കുമ്പോഴെല്ലാം അതിന് പണം നൽകിയിരുന്നു. ഒരു വിശ്വാസി എങ്ങനെ ജീവിക്കണമെന്ന മാതൃകയാക്കുന്നതിനാണ് അവർ അങ്ങനെ ചെയ്തിരുന്നതെന്ന് ഈ വേദ ഭാഗത്തിൽ വ്യക്തമാക്കിയിരിക്കുന്നു.

പ്രായോഗീകം

നാം ഓരോരുത്തരുടെയും ജീവിതത്തിൽ മറ്റുള്ളവർക്ക് അനുകരിക്കുവാൻ കഴിയാത്ത പല സ്വഭാവങ്ങളും ഉണ്ടായിരിക്കാം. അതിനെ മാറ്റിയെടുക്കേണ്ടത് നമ്മുടെ ക്രുസ്തീയ ജീവിത്തിന് അനിവാര്യമാണ്. തെസ്സലൊനിക്യാ സഭയിൽ ചില സന്ദർഭങ്ങളിൽ ചിലർ വേലചെയ്യാതെ മടിയന്മാരായി തീർന്നിരുന്നു. മറ്റു ചിലർ യേശു ഉടനെ മടങ്ങിവരുമെന്ന് കാത്തിരുന്നതിനാൽ വേല ഒന്നും ചെയ്യേണ്ട ആവശ്യമില്ലാ എന്ന രീതിയിൽ ജീവിച്ചു. എന്നാൽ പൗലോസ് അതിന് മറുപടിയാണ് ഈ വചനത്തിലൂടെ വ്യക്തമാക്കിയത്, നിങ്ങൾ ജോലി ചെയ്തില്ലെങ്കിൽ ഭക്ഷണം കഴിക്കയും അരുത്. ഒരു സഭ ഒരുമിച്ച് ചേരുന്നരീതിയാണ് പൗലോസ് ഇവിടെ വ്യക്തമാക്കുന്നത്. ഈ വേദഭാഗത്തിൽ കഠിനാധ്വനത്തിന്റെയും, സ്വന്തം കൈകൊണ്ട് വേല ചെയ്യേണ്ടതിന്റെയും, പണമുണ്ടാക്കേണ്ടതിന്റെ ആവശ്യകതയെ മുന്നോട്ടുവയ്ക്കുന്നു. യേശുവിനെ അനുഗമിക്കുന്ന ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഒരു വഴി അടഞ്ഞാൽ ദൈവം മറ്റൊരു വഴി തുറക്കും എന്നത് സത്യമാണ്. വേദപുസ്തകം ഈ ലോകത്ത് ജീവിക്കുവാൻ ആരോഗ്യകരമായ മാതൃക ആവശ്യമുള്ളവർക്ക് വഴി കാണിക്കുന്ന ഒരു വിശുദ്ധ മാതൃകാ ഗ്രന്ഥമാണ് വിശുദ്ധവേദപുസ്തകം എന്ന് യേശു നമ്മെ പഠിപ്പിക്കുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ മറ്റുള്ളവർക്ക് മാതൃകയുള്ള ഒരു ക്രിസ്തീയ വിശ്വാസി ആയി ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x