“വിശുദ്ധ നിയന്ത്രണം”
വചനം
സങ്കീർത്തനം 78 : 38
എങ്കിലും അവൻ കരുണയുള്ളവനാകകൊണ്ടു അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; തന്റെ ക്രോധത്തെ മുഴുവനും ജ്വലിപ്പിക്കാതെ തന്റെ കോപത്തെ പലപ്പോഴും അടക്കിക്കളഞ്ഞു.
നിരീക്ഷണം
ഈ അനുഗ്രഹിക്കപ്പെട്ട സങ്കീർത്തന രചയിതാവ് യഹോവയായ ദൈവത്തോട് എതിർവാദം നടത്തുന്നുതായി നമുക്ക് മനസ്സിലാക്കുവാൻ കഴിയും. യഹോവയായ ദൈവത്തോട് യിസ്രായേൽ ജനം തുടർച്ചായായി മത്സരിച്ചതിന്റെ ചരിത്രം അവൻ നമുക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നു. ദൈവം അവരെ ശിക്ഷിക്കും, പക്ഷേ ഒരിക്കലും അവരെ ഉന്മൂല നാശം ചെയ്യുകയില്ല. വാസ്ഥവത്തിൽ, എഴുത്തുകാരൻ പറയുന്നു, കർത്താവ് തന്റെ കോപം വീണ്ടും വീണ്ടും അടക്കിക്കളഞ്ഞു എന്നാണ്. തന്റെ ആയുധപ്പുരയിൽ തനിക്കുള്ളതെല്ലാം അതായത്, തന്റെ കോപം മുഴുവനും അവരെ കാണിക്കാതെ യിസ്രായേലിനെ വിട്ടയച്ചു.
പ്രായേഗീകം
കുഞ്ഞുങ്ങൾ ചെറുതായിരിക്കുമ്പോൾ അവർ ചെയ്യുന്ന തെറ്റുകൾക്ക് നാം കഠിനമായി ശിക്ഷിക്കാറില്ല കാരണം അവർക്ക് അറിവ് കുറവാണെന്ന് നമുക്ക് അറിയാം. അതുപോലെ ഈ വാക്യത്തിന്റെ അടുത്ത വാക്യത്തിൽ എഴുത്തുകാരൻ ഇപ്രകാരം പറയുന്നു, “അവർ ജഡമത്രേ എന്നും മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റു എന്നും അവൻ ഓർത്തു” 39-ാം വാക്യം. നാം ഓരോരുത്തരും ചിന്തിക്കുമ്പോൾ നമ്മുടെ പാപവും മത്സരവും കാരണം ദൈവം നമ്മെ ശിക്ഷിക്കേണ്ട എത്ര സന്ദർഭങ്ങൾ നമ്മെ വിട്ട് കടന്നു പോയിട്ടുണ്ട്. എന്നിരുന്നാലും നമ്മോടുള്ള അവന്റെ സ്നേഹം കാരണം അവൻ നമ്മെ ശിക്ഷിക്കാതെ നാം കുഞ്ഞുങ്ങളാണെന്ന് ഓർക്കുകയും അപ്പോൾ നമ്മുടെ മേൽ ചോരിയേണ്ട ശിക്ഷയെ താൻ തന്നെ നിയന്ത്രിക്കുകയും ചെയ്യും.
പ്രാർത്ഥന
പ്രീയ യേശുവേ,
ഞാൻ ജഡമെന്ന് ഓർത്ത് എന്നെ ശിക്ഷിക്കാതെ സ്നേഹത്തോടെ പരിപാലിക്കുന്നതിന് നന്ദി. തുടർന്നും അങ്ങയുടെ കുഞ്ഞായി തന്നെ ആയിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ