“വിശ്വസിക്കുവാൻ കൊള്ളാവുന്ന ക്രിസ്തു”
വചനം
യെശയ്യാ 2 : 22
മൂക്കിൽ ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിവിൻ; അവനെ എന്തു വിലമതിപ്പാനുള്ളു?
നിരീക്ഷണം
പ്രവാചകനായ യെശയ്യാവിലൂടെ കർത്താവിന്റെ ആത്മാവ് വളരെ നേരിട്ട് സംസാരിച്ചു. തന്റെ ജനമായ യിസ്രായേലിനോട് അവൻ പറഞ്ഞു, തങ്ങളെക്കാൾ ശക്തരല്ലാത്ത എളിയ മനുഷ്യരിൽ വിശ്വസിക്കുന്നത് നിർത്തക, അവരെ ഉയർത്തേണ്ട കാര്യമില്ല.
പ്രായോഗീകം
ആരാണ് നമ്മുടെ പിൻബലം? യേശുവിന് മാത്രമേ നമ്മുക്ക് പിൻബലം നൽകുവാൻ കഴിയുകയുള്ളൂ എന്ന് നമുക്ക് ഉറക്കെ പറയുവാൻ കഴിയും. വ്യക്തി ആരാണെന്ന് ചിന്തിക്കാതെ എല്ലാവരെയും ബഹുമാനിക്കുന്ന നല്ല ഒരുരീതി നമുക്ക് ചുറ്റും കാണുവാൻ കഴിയും. എന്നാൽ ഒരാളെ മറ്റൊരാളെക്കാൾ ഉയർത്തുക എന്ന ആശയം അത്ര നല്ലതല്ല. അത് ക്രിസ്തീയ രീതി അല്ല പക്ഷേ അത് രാഷ്ട്രീയമായ രീതിയാണ്. രാഷ്ട്രീയ രീതി എപ്പോഴും ദൈവത്തെ നിഷേധിക്കുന്നതായിരിക്കും. രാഷ്ട്രീയം എപ്പോഴും മനുഷ്യനെ ചുറ്റിപ്പറ്റിയുള്ളതും എപ്പോഴും എനിക്ക് എന്ത് നേട്ടം കിട്ടും എന്നതിനെക്കുറിച്ച് ചിന്തക്കുക്കുന്നതും ആയിരിക്കും. എന്നാൽ ക്രിസ്തീയ രീതി എനിക്ക് കർത്താവിനെ എങ്ങനെ സേവിക്കുവാൻ കഴിയും എന്നതിനെക്കുറിച്ചുള്ള ചിന്തിയായിരിക്കും. എല്ലാവർക്കും ഒരുപോലെ വിശ്വസിക്കുവാൻ കഴിയുന്ന ഒരേ ഒരു വ്യക്തയേ ഉള്ളൂ അതാണ് കർത്താവായ യേശുക്രിസ്തു. നമുക്ക് വ്യക്തികളെ ഉയർത്തുവാൻ അവർ എപ്പോഴും നമുക്ക് ചുറ്റും ഉണ്ടാവും അതുപോലെ യേശുവും നാം ആരെ വിശ്വസിക്കും ആരെ ഉയർത്തും? യേശുവിനെ ഉയർത്തുന്നവന് യേശുവിന്റെ പിൻബലം തീർച്ചയായും ഉണ്ടാകും അതുമാത്രമാണ് ഒരു വിശഅവാസിക്ക് വേണ്ടത്.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയെ മാത്രം ഉയർത്തിക്കൊണ്ട് അങ്ങയോട് പറ്റി നിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ