Uncategorized

“വിശ്വാസം നീതിയായി കണക്കിടുന്നു”

വചനം

ഉല്പത്തി 15 : 6

അവൻ യഹോവയിൽ വിശ്വസിച്ചു; അതു അവൻ അവന്നു നീതിയായി കണക്കിട്ടു.

നിരീക്ഷണം

അബ്രഹാമിന് മക്കള്‍ ഇല്ലാതിരുന്നു എന്നാൽ അവന്റെ സന്തതികള്‍ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയും കടലിലെ മണൽ തരികള്‍ പോലെയും ആകും എന്ന് ദൈവത്തിൽ നിന്ന് വാഗ്ദത്തം പ്രാപിച്ചിരുന്നു. അബ്രഹാം ആ വാഗ്ദത്തം വിശ്വസിച്ചപ്പോള്‍ അത് അവന് ദൈവം നീതിയായി കണക്കിട്ടു.

പ്രായോഗികം

ഉല്പത്തി പുസ്തകത്തിലെ ഈ സംഭവം വേദ പുസ്തകത്തിലുടനീളം പരാമർശിച്ചിരിക്കുന്നതായി കാണാം. സങ്കീർത്തനങ്ങളിലും, റോമർ, ഗലാത്ത്യർ, എബ്രായർ, യാക്കോബ് എന്നീ ലേഖനങ്ങളിലും ഈ സംഭവം വിവരിച്ചിരിക്കുന്നു. എന്തുകൊണ്ട് അങ്ങനെ എടുത്തു പറഞ്ഞിരിക്കുന്നു എന്ന് ചോദിച്ചാൽ ഒരു വ്യക്തി ദൈവത്തിൽ വിശ്വാസം അർപ്പിക്കുവാൻ തീരുമാനിക്കുമ്പോള്‍ തന്നെ ദൈവം അവരോട് നീതി പുലർത്തുന്നു. യേശുവിനെ അനുഗമിക്കുന്ന വ്യക്തി എന്ന നിലയിൽ വളരുവാൻ തുടങ്ങന്നു എന്ന് മാത്രം, എന്നിരുന്നാലും ദൈവത്തിൽ ഉടനടിയുളള വിശ്വാസം ദൈവത്തിൽ നിന്നുള്ള ഉടനടി നീതിയിൽ കലാശിക്കുന്നു എന്നതാണ് സത്യം.  നാം എന്തുചെയ്യുന്നു എന്നതിലല്ല നാം ആരെ വിശ്വസിക്കുന്നു എന്നതാണ് കാര്യം. നോഹയ്ക്ക് ദൈവത്തിൽ വിശ്വാസമുണ്ടായിരുന്നു. എന്നാൽ ദൈവത്തിൽ നിന്നുള്ള വാഗ്ദത്തം ആദ്യം വിശ്വസിച്ചത് അബ്രഹാം ആയിരിക്കാം. ദൈവം അതിനെ ശാശ്വത ഉടമ്പടി എന്ന് വിളിക്കുകയും അത് അബ്രഹാം വിശ്വസിക്കുകയും ചെയ്തു. നാലായിരം വർഷങ്ങള്‍ക്കു മുമ്പ് ദൈവം അബ്രഹാമുമായി ഉണ്ടാക്കിയ ഉടമ്പടിയിൽനിന്ന് ഇപ്പോഴും അനുഗ്രഹം പ്രാപിക്കുന്ന നിങ്ങളെയും എന്നെയും കുറിച്ച് നാം ഗ്രഹിക്കേണ്ട് ആവശ്യമാണ്. വിശ്വാസം നീതിയായി കണക്കിടപ്പെടുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

നീതിയ്ക്കു മുമ്പ് വിശ്വാസം ആവശ്യമാണെന്ന് എനിക്ക് ഈ വചനത്തിലൂടെ ഉറപ്പായി. ഞാൻ അങ്ങയിൽ ആചഞ്ചലമായി വിശ്വസിക്കും അത് എനിക്കും നീതിക്കായി കണക്കിടുമാറാകേണമേ. ആമേൻ