“വിശ്വാസത്താലുള്ള നീതീകരണം”
വചനം
റോമർ 5 : 1
വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു.
നിരീക്ഷണം
“യേശുവിനെ അനുഗമിക്കുന്ന” നമ്മുക്ക് ദൈവവുമായി സമാധാനമുണ്ടെന്ന് പൌലോസ് അപ്പോസ്ഥലൻ വ്യക്തമാക്കുന്നു. നാം “വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിരിക്കുന്നു” എന്നതാണ് അതിന് കാരണം.
പ്രായോഗികം
ദൈവത്തിന്റെ കൃപ വളരെ അത്ഭുതകരമാണ് കാരണം ദൈവം നമ്മുടെ പാപങ്ങളെ ക്ഷമിക്കുമ്പോൾ നാം മുമ്പൊരിക്കലും പാപം ചെയ്തിട്ടില്ല എന്ന രീതിയലാണ് ക്ഷമിക്കുന്നത്. അതാണ് വിശ്വാസത്താലുള്ള നിതീകരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നാം ഒരിക്കലും നമ്മുടെ സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവിനെ നിരാശപ്പെുത്തുവാൻ പാടില്ല, പാപത്തിൽ നിന്നും കഴിയുന്നിടത്തോളം ഓടി മറയണം. എന്നാൽ ഏതെങ്കിലും സാഹചര്യത്തിൽ പാപത്തിന്റെ ചെറിയ കണിക നമ്മിൽ വന്നു ഭവിച്ചാൽ ദൈവത്തോട് ക്ഷമാപണം ചെയ്യുമ്പോൾ ദൈവം നമ്മോട് ക്ഷമിക്കുകയും നാം ഒരിക്കലും പാപം ചെയ്തിട്ടില്ലാ എന്ന രീതിയിൽ നമ്മെ സ്നേഹിക്കുകയും ചെയ്യും. താങ്കൾക്ക് ദൈവത്തോട് അടുത്തുവരുവാൻ ആഗ്രഹമുണ്ടെങ്കിൽ തീർച്ചായാും അടുത്തുവരിക. പാപം ചെയ്തു എന്ന ഭയം താങ്കളെ ദൈവത്തിൽ നിന്ന് വലിച്ചെറിയുവാൻ അനുവദിക്കരുത്. ദൈവം ക്ഷമിക്കുകയും ശരിയായ പാതയിൽ നയിക്കുകയും ചെയ്യും. താങ്കൾ മുമ്പൊരിക്കലും പാപം ചെയ്തിട്ടില്ല എന്ന രീതിയിൽ ദൈവം സ്നേഹിക്കുന്നു. ആകയാൽ എത്രയും വേഗം ദൈവത്തോട് ക്ഷമയാചിച്ചുകൊണ്ട് അടുത്തുവരിക ദൈവം താങ്കളെ നീതികരിക്കുവാൻ ആഗ്രഹിക്കുന്നു.
പ്രാർത്ഥന
പ്രീയ യേശുവേ,
ഞാൻ പാപം ചെയ്തുപോയി എന്റെ പാപങ്ങളെ ക്ഷമിച്ച് എന്നെ നീതികരിച്ച് അങ്ങയുടെ മകനാക്കി തീർക്കുമാറാകേണമേ. ആമേൻ