“വിശ്വാസത്താൽ നിലകൊള്ളുക”
വചനം
1 കൊരിന്ത്യർ 10 : 12
ആകയാൽ താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ.
നിരീക്ഷണം
യേശുക്രിസ്തുവിങ്കലുള്ള വിശ്വാസത്തിൽ വന്നിട്ട് പുറകോട്ട് പോയ കൊരിന്തിലെ പുതിയ സഭയ്ക്ക് അപ്പോസ്ഥലനായ പൌലോസ് എഴുതിയ വചനമാണിത്. കൊരിന്തു സഭയിൽ പാപം ഉണ്ടായിരുന്നു എന്ന് ലോഖനത്തിൽ നിന്നും വ്യക്തമാകുന്നു. ഒരു അപ്പോസ്ഥലൻ എന്ന നിലയ്ക്ക് പൌലോസിന്റെ അധികാരത്തെ അവർ ചോദ്യം ചെയ്യുകയും ചെയ്തു. മാത്രമല്ല, ആരംഭത്തിലെ പോലെ അവർ ആവേശ ഭരിതരുമായിരുന്നില്ല. ആകയാൽ പൌലോസ് യിസ്രായേൽമക്കളുടെ ചരിത്രം ഉദ്ദരിച്ചുകൊണ്ട് അവരെ പ്രബോധിപ്പിച്ചത് വിശ്വാസത്തിൽ നിലനിൽക്കുക എന്നത് സ്വന്തം കഴിവുകൊണ്ട് പറ്റുന്നതല്ല ആകയാൽ നിൽക്കുന്നു എന്ന് തോന്നുന്നവൻ വീഴാതിരിക്കുവാൻ സൂക്ഷിക്കണം. കാരണം ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, നിൽക്കുന്നു എന്ന് തോന്നുപ്പോഴാണ്, വീഴുവാൻ സാദ്യത കൂടുതൽ.
പ്രായോഗികം
ആരെങ്കിലും വിശ്വാസത്തിൽ ഉറച്ചു നിൽക്കുവാൻ ശ്രമിക്കുമ്പോൾ വീഴുവാൻ സാധ്യത കൂടിതൽ ആണ്. സ്വന്ത കഴിവുകൊണ്ട് ഉറപ്പിക്കാൻ ശ്രമിക്കുമ്പോൾ അതിന് കഴിയാതെ വരും പക്ഷേ, നമ്മെ നിലനിർത്തുന്നതിനായി കർത്താവിൽ ആശ്രയിക്കുകയാണെങ്കിൽ തീർച്ചയായും നമുക്ക് ഉറച്ചു നിൽക്കുവാൻ കഴിയും. നമുക്ക് ഏതുകാര്യവും കൈകാര്യം ചെയ്യുവാൻ കഴിയും എന്ന് സ്വയം ചിന്തിക്കുമ്പോഴാണ് നാം വീണു പോകുന്നത്. അപ്പോസ്ഥലൻ റോമർക്ക് ലേഖന എഴുതിയപ്പോൾ ഇപ്രകാരം പറഞ്ഞു “എന്നിൽ എന്നുവെച്ചാൽ എന്റെ ജഡത്തിൽ നന്മ വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു; നന്മ ചെയ്‍വാനുള്ള താല്പര്യം എനിക്കുണ്ടു; പ്രവർത്തിക്കുന്നതോ ഇല്ല”(റോമർ 7:18). ആകയാൽ ക്രിസ്തീയ വിശ്വാസത്തിൽ നിലനിൽക്കുന്നവരോട് ലളിതമായ ഒരു ഓർമ്മപ്പെടുത്തൽ, “വീഴാതിരിക്കുവാൻ ശ്രദ്ധിക്കുക”. എങ്ങനെ വീഴാതെ നിൽക്കും? ഞാൻ ഉറച്ചു നിൽക്കും എന്ന ചിന്തവിടുക എന്നിട്ട് ഞാൻ വിശ്വസത്താലും ക്രിസ്തുവിലുള്ള ആശ്രയത്താലും ഉറച്ചു നിൽക്കും എന്ന് തീരുമാനിക്കുക, അപ്പോൾ ഉറച്ചു നിൽക്കുവാൻ കഴിയും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയിൽ ആശ്രയിച്ച് അന്ത്യത്തോളം വിശ്വാസത്തിൽ ഉറച്ചു നിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ