“വിഷാദം തന്ത്രപരമായേക്കാം”
വചനം
മത്തായി 11 : 3
വരുവാനുള്ളവൻ നീയോ, ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കയോ എന്നു അവർ മുഖാന്തരം അവനോടു ചോദിച്ചു.
നിരീക്ഷണം
സ്നാപക യേഹന്നാനെ ഹെരോദാവ് തടവിലാക്കി, നാളുകൾ കഴിഞ്ഞപ്പോൾ തിനിക്ക് സംശയവും, നിരാശയും, വിഷാദവും ഉണ്ടായതായി നമുക്ക് ഈ വാക്യത്തിൽ നിന്ന് അനുമാനിക്കാം. കാരണം തന്റെ ശിഷ്യന്മാരെ യേശുവന്റെ അടുക്കൽ അയച്ചിട്ട്, നീ യഥാർത്ഥത്തിൽ മശിഹായാണോ അതോ ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കയോ? എന്ന് ചോദിച്ചു .
പ്രായോഗികം
യേശിക്രിസ്തുവന്റെ മുൻഗാമിയും അനന്തരവനുമായ യോഹന്നാൻ സ്നാപകൻ തന്നെ ഇത്തരമൊരു ചോദ്യം ചോദിച്ചു എന്നത് ചിന്തിക്കുവാൻ കഴിയുമോ? കർത്തവിന് വഴി ഒരുക്കുവാനാണ് താൻ വന്നതെന്ന് സ്നാപക യോഹന്നാന് അറിയാമായിരുന്നു. കാരണം അദ്ദേഹമാണ് യേശുക്രിസ്തുവിനെ സ്നാനപ്പെടുത്തുകയും ആ സമയത്ത് സ്വർഗ്ഗത്തിൽ നിന്ന് ശബ്ദമുണ്ടായത് കേൾക്കുകയുെ ചെയ്തത്. യേശുവോ വളരേണം ഞാനോ കുറയേണം എന്ന് പറഞ്ഞവൻ ഇതാ സംശയിക്കുന്നു. കാരണം കാരഗൃഹത്തിനുള്ളിലായതിൽ തനിക്ക് വിഷാദമുണ്ടാകുകയും അത് സംശയം ഉളവാക്കുകയും ചെയ്തു എന്നതിന് ഉദാഹരണമാണിത്. യോഹന്നാൻ സ്നാപകൻ കാടുകളിൽ പാർത്തിരുന്നു എന്നാൽ ഇപ്പോൾ തടവറയിൽ അടയ്ക്കപ്പെട്ടു. അതിനകത്തു കിടന്നപ്പോൾ പകലുകളു രാത്രികളും നീണ്ടുപോകുന്നതായി അദ്ദേഹത്തിന് തോന്നിക്കാണാം. കാലക്രമേണ താൻ അരെന്നും യേശു ആരെന്നും ഉള്ള ദൈവീക വെളിപ്പാടിന് മങ്ങൽ ഏറ്റു. നമുക്കും ഇതപോലുള്ള വെല്ലുവിളികൾ ഉണ്ടായേക്കാം എന്നാൽ നമ്മുടെ ഹൃദയവും കണ്ണുകളും യേശുവിൽ തന്നെ ഉറപ്പിക്കുവാൻ ശ്രദ്ധിക്കുക. കാരണം നാം യേശുവിനെയാണ് കാത്തിരിക്കുന്നത്.
പ്രാർത്ഥന
പ്രീയ യേശുവേ,
ഈ ലോകത്തിൽ എന്തെല്ലാ ഭവിച്ചാലും എന്റെ നോട്ടം അങ്ങയിൽ നിന്ന് മാറാതിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ