Uncategorized

“വെളിച്ചം ഉള്ളിടത്ത് ഇരുട്ട് മാറും”

വചനം

1യോഹന്നാൻ 1 : 5

ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ടു ഒട്ടും ഇല്ല എന്നുള്ളതു ഞങ്ങൾ അവനോടു കേട്ടു നിങ്ങളോടു അറിയിക്കുന്ന ദൂതാകുന്നു.

നിരീക്ഷണം

ദൈവം വെളിച്ചം ആകുന്നു എന്നും അവനിൽ ഇരുട്ടു ഒട്ടും ഇല്ല എന്നും യോഹന്നാൻ അപ്പോസ്ഥലൻ ഈ വചനത്തിലൂടെ വ്യക്തമാക്കുന്നു.

പ്രായോഗികം

ഇരുട്ട് എന്ന പതിഭാസം ഈ ലോകവും ആയി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ഇരുട്ടില്ലായിരുന്നുവെങ്കിൽ മനുഷ്യരാശിയുടെ വിശ്രമത്തിന് തടസ്സം ഉണ്ടാകുമായിരുന്നു. രാത്രിയിൽ സംഭവിക്കുന്നതെല്ലാം മോശമല്ല.  എന്നാൽ ദൈവം പ്രകാശത്തിൽ നിറഞ്ഞിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. അന്ധകാരത്തിന് നമ്മുടെ മഹാനായ ദൈവത്തിന്റെ പ്രകാശത്തെ മറികടക്കുവാൻ കഴിയുകയില്ല. വാസ്തവത്തിൽ പ്രകാശം സൃഷ്ടിച്ചത് നമ്മുടെ യഹോവയായ ദൈവമാണ്. അതിനാൽ സൂര്യനും പ്രപഞ്ചത്തിലെ നക്ഷത്രങ്ങളും ദൈവത്തിൽ നിന്നു പുറപ്പെടുന്നു. വെളിപ്പാട് 21:23 ൽ “നഗരത്തിൽ പ്രകാശിപ്പാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സു അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാടു അതിന്റെ വിളക്കു ആകുന്നു” എന്നു കാണുന്നു. യേശുക്രിസ്തു നമ്മുടെ ഹൃദയങ്ങളിൽ കടന്നുവരുമ്പോൾ വെളിച്ചം പകരുകയും അതോടൊപ്പം ഇരുള് മാറിപ്പോകുകയും ചെയ്യും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ വെളിച്ചം എന്റെ മേൽ വീശി എന്നുള്ളിലെ ഇരുള് മാറ്റിയതിന് നന്ദി. തുടർന്നും വെളിച്ചത്തിൽ തന്നെ നടക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ