Uncategorized

“വെളിച്ചം വന്നിരിക്കുന്നു!”

വചനം

യോഹന്നാൻ 3 : 19

ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ.

നിരീക്ഷണം

യേശുക്രിസ്തുവിന്റെ ശിഷ്യനായ പ്രീയ യേഹന്നാൻ തന്റെ സുവിശേഷത്തിൽ വ്യക്തമാക്കുന്നത് വെളിച്ചം ലോകത്തിൽ വന്നിരിക്കുന്നു എന്നതാണ്. വെളിച്ചം എന്ന് ഉദ്ദേശിക്കുന്നത് തീർച്ചയായും യേശുക്രിസ്തുവിനെയാണ്. എന്നാൽ ജനങ്ങൾ ഇരുട്ടിനെ കൈക്കൊള്ളുകയും വെളിച്ചത്തെ നിരസിക്കുകയും ചെയ്തു, കാരണം അവരുടെ പ്രവൃത്തികൾ തിന്മ നിറഞ്ഞതായിരുന്നു.

പ്രായോഗികം

കുഞ്ഞുങ്ങൾ എന്തെങ്കിലും കുറ്റം ചെയ്താൽ അവർ ആരും കാണാത്ത ഇരുട്ടുള്ള സ്ഥലത്ത് ഒളിക്കുന്നത് നാം ശ്രദ്ധിച്ചിട്ടുണ്ട്. കുഞ്ഞുങ്ങൾക്ക് അത് ശരിയായി തോന്നുന്നു എങ്കിൽ തീർച്ചയായും യോഹന്നാൻ പറയുന്നത് ശരിതന്നെ. യോഹന്നാൽ കുട്ടികളെക്കുറിച്ച് അല്ല ഇവിടെ പറയുന്നത്, ചെയ്യുന്നതെന്തെന്ന് വ്യക്തമായി അറിയാവുന്ന പൂർണ്ണ വളർച്ചുള്ള മുതിർന്നവരെക്കുറിച്ചു തന്നെയാണ് എഴുതിയിരിക്കുന്നത്. പ്രായ പൂർത്തിയായവർ പോലും അവരുടെ പ്രവർത്തി മോശമാകുമ്പോൾ ഇരുട്ടിലേയ്ക്ക് ഓടി ഒളിക്കുന്നു. നമുക്ക് ചുറ്റും ഉള്ള എല്ലാറ്റിനെയും പ്രകാശിപ്പിക്കുന്ന വെളിച്ചമാണ് കർത്താവായ യേശുക്രിസ്തു. ചുറ്റും തിന്മകളാലും നികൃഷ്ടമായ കാര്യങ്ങളാലും വീർപ്പുമുട്ടുന്നുവെങ്കിൽ, അങ്ങനെയുള്ളവർക്ക് വെളിച്ചം ശത്രുവാകുന്നു. ഒരുപക്ഷേ, നിങ്ങൾ ഇപ്പോൾ ഇത് വായിച്ചിട്ട് “എനിക്ക് മറയ്ക്കുവാൻ ഒന്നുമില്ല” എന്ന് ചിന്തിക്കുന്നുണ്ടാകാം. അങ്ങനെയെങ്കിൽ നിങ്ങൾ വിജയിച്ചരിക്കുന്നു കാരണം നിങ്ങളുടെ ജീവിത്തിൽ വെളിച്ചം വിജയിച്ചിരിക്കുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്നും വെളിച്ചമാകുന്ന അങ്ങയിൽ വസിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ