“വെളിച്ചത്തിന്റെ മക്കളാകുവീൻ”
വചനം
1 തെസ്സലോനിക്കർ 5 : 5
നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിന്നുമുള്ളവരല്ല.
നിരീക്ഷണം
നാം ഈ ലോകത്തിന്റെ ഇരുട്ടിൽ നിന്ന് ദൈവത്തിന്റെ അത്ഭുതകരമായ വെളിച്ചത്തിലേയ്ക്ക് വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് വിശുദ്ധ പൗലോസ് തെസ്സലോനക്ക്യാ സഭയെയും നമ്മെയും ഓർമ്മിപ്പിക്കുന്നു. ആകയാൽ നാം ആരെങ്കിലും ഇരുട്ടിൽ തങ്ങി നിൽക്കുകയും രാത്രിയെ ആഗ്രഹിക്കുകയും ചെയ്യുന്നത് മണ്ടത്തരമാണ്. നാം പകലിനുള്ളവരാണ് എന്ന് ഇവിടെ വ്യക്തമാക്കുന്നു.
പ്രായേഗീകം
നാം ഇരുട്ടിൽ സഞ്ചരിക്കുമ്പോൾ കരുതുന്ന ഒന്നാണ് ടോർച്ച്. അത് ഏത് ഇരുട്ടിലും നമ്മുടെ പാതയെ കാട്ടിത്തരുകയും നമുക്ക് ഭയം കൂടാതെ യാത്രചെയ്യുവാൻ സഹായിക്കുകയും ചെയ്യും. പ്രത്യേകിച്ച് കൊച്ചുകുട്ടികൾ ഇരുട്ടിനെ ഇഷ്ടപ്പെടാറില്ല അവർക്ക് വെളിച്ചമാണിഷ്ടം. എന്നാൽ ഇന്നത്തെ ആളുകൾ വെളിച്ചത്തേക്കാൾ ഇരുട്ടിനെ സ്നേഹിക്കുന്നു, കാരണം അവരുടെ പ്രവൃത്തികൾ ദോഷകരമായതുകൊണ്ടാണ്. യോഹന്നാൽ 3:19 -ൽ കാണുന്നത്, “ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ”. ഇന്ന് കൊച്ചുകുട്ടികൾ മാത്രമല്ല മുതിർന്നവരും ഇരുട്ടിനെ സ്നേഹിക്കുന്നു. ഒരു വ്യക്തിയുടെ നിഷ്കളങ്കത വ്യക്തമാകുന്നത് ആ വ്യക്തി വെളിച്ചത്തെ ആഗ്രഹിക്കുന്നു എന്നതാണ്. മുതിർന്നവർ പാപം ഇഷ്ടപ്പെടുന്നതുകൊണ്ട് ഇരുട്ടിനെ അസ്വദിക്കുന്നു. ഇരുട്ടിൽ അവരുടെ തെറ്റുകൾ മറയ്ക്കുന്നത് എളുപ്പമാണെന്ന് അവർ എങ്ങനെയോ കരുതുന്നു. എന്നാൽ യേശുക്രിസ്തു തന്റെ ദിവ്യ കൃപയാൽ എല്ലാ ദിവസവും നമ്മുടെ പരാജയങ്ങളെ മറയ്ക്കുവാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് പൗലോസ് അപ്പോസ്ഥലൻ ഇപ്രകാരം പറഞ്ഞു. രാത്രിയുടെയും ഇരുളിന്റെയും അനുഭവത്തിൽനിന്ന് പുറത്തുവരിക വെളിച്ചത്തിന്റെ മക്കളായി നടക്കുക. കാരണം, പകലിനുള്ളവരും വെളിച്ചത്തിൽ നടക്കുന്നവരും ആകുവാൻ ദൈവം നമ്മെ വിളിച്ചിരിക്കുന്നു.
പ്രാർത്ഥന
പ്രീയ യേശുവേ,
പകലിന്റെ മക്കളായി വെളിച്ചത്തിൽ നടന്ന് ദൈവത്തിന്റെ ഇഷ്ടം ചെയ്യുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ