Uncategorized

“വെളിച്ചമാകുന്ന ക്രിസ്തുവിൽ വസിക്കുക”

വചനം

1 യോഹന്നാൻ  1 : 5

ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ടു ഒട്ടും ഇല്ല എന്നുള്ളതു ഞങ്ങൾ അവനോടു കേട്ടു നിങ്ങളോടു അറിയിക്കുന്ന ദൂതാകുന്നു.

നിരീക്ഷണം

അപ്പോസ്ഥലനായ യോഹന്നാൽ തന്റെ മൂന്ന് ലേഖനങ്ങളിൽ ആദ്യത്തെ ലേഖനത്തിൽ തന്നെ ശക്തമായ ഒരു പ്രസ്താവനയോടെയാണ് തുടങ്ങുന്നത്. താൻ എഴുതുവാൻ പോകുന്നത് യേശുവിന്റെ ഈ ഭൂമിയലെ ജീവിതത്തെയും ശിശ്രൂഷയേയും കുറിച്ചുള്ള സ്വന്തം ദൃക്സാക്ഷി വിവരണത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ 5-ാം വാക്യത്തിൽ അദ്ദേഹം ക്രിസ്തീയ ജീവിത്തിന്റെ അടിസ്ഥാനം എന്താണെന്ന് പ്രസ്താവിച്ചിരിക്കുന്നു. വെളിച്ചം ഇരുളിനെ തുറന്നു കാട്ടുന്നു. അതുപോലെ യേശുവിനെ ആരെങ്കിലും ജീവിതത്തിൽ സ്വീകരിച്ച് തന്റെ പ്രവർത്തി അവരിൽ വെളിപ്പെടുത്തുവാൻ അനുവദിക്കുന്ന നിമിഷം മുതൽ സൂര്യൻ ഉദിച്ചു ഉയരുന്നതുപോലെ അവരുടെ ജീവിതവും അന്നു മുതൽ എന്നന്നേയ്ക്കുമായി ഉദിച്ചു ഉയരും എന്ന് വ്യക്തമാക്കുന്നു.

പ്രായോഗികം

നാം യേശുവിനെ ആദ്യമായി നമ്മുടെ ജീവിതത്തിലേയക്ക് സ്വീകരിക്കുമ്പോൾ സൂര്യൻ ഉദിച്ചു ഉയരുമ്പോൾ ഇരുട്ട് മാറുന്നതുപോലെ നമ്മുടെ ജീവിത്തിൽ അതുവരെ ഉണ്ടായിരുന്ന പാപത്തിന്റെ ഇരുട്ട് എന്നന്നേയ്ക്കുമാറി മാറി മറയുന്നു. എന്നാൽ ഈ ലോകത്തിലെ ജനങ്ങൾ വെളിച്ചത്തെക്കാൾ ഇരുളിനെ ഇഷ്ടപ്പെടുന്നു എന്ന് ദൈവ വചനം നമ്മെ പഠിപ്പിക്കുന്നു.  (കാരണം അവരുടെ പ്രവൃത്തികൾ തന്നെയണ്, തിന്മ വെളിച്ചത്തിൽ ചെയ്യുവാൻ കഴിയാത്തിനാൽ അവർ വെളിച്ചത്തെ ഭയക്കുന്നു, യോഹ.3:19). എന്നാൽ അങ്ങനെയുള്ള വ്യക്തികളുടെ ജീവിതത്തിൽ കുറച്ചുകഴിയുമ്പോൾ ഇരുണ്ടിന്റെ പ്രവർത്തികൾ ചെയ്തു, ചെയ്തു താങ്ങുവാൻ കഴിയാത്ത ഭാരം അവരുടെ ഹൃദത്തെ മൂടുകയും ആ ഭാരം വഹിച്ചുകൊണ്ട് മുന്നോട്ട് പോകുവാൻ കഴിയാതെ വരുകും ചെയ്യും. എന്തുകൊണ്ട് മദ്യപാനം പെരുകുന്നു? എന്തകൊണ്ട് മയക്കുമരുന്ന് ഉപയോഗിക്കുവാനുള്ള ആസക്തി കൂടി വരുന്നു? എന്തുകൊണ്ട് ആത്മഹത്യകൾ കൂടിവരുന്നു? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം, അങ്ങനെ ചെയ്യുന്നവർക്ക് വഹിക്കുവാൻ കഴിയാത്ത ഭാരം അവരുടെ ഉള്ളൽ ഉണ്ട് എന്നതാണ് വാസ്ഥവം. അവരിൽ വസിക്കുന്ന ഇരുട്ട് സമാധാനത്തെയും, സന്തോഷത്തെയും, നല്ല മനസ്സിനെയും ഇല്ലാതാക്കുകയും, ഭാരം ഉള്ള മനസ്സ് വഹിക്കുവാൻ കഴിയാതെ വരുകയും ചെയ്യുമ്പോൾ അവർ വീണ്ടും ഇരുട്ടിലേയക്ക് പോകുന്നു. എന്നാൽ ഇരുട്ടിൽ വസിക്കുന്നവർ എപ്പോഴെങ്കിലും, യേശുവമായി ഒരു ബന്ധത്തിൽ എത്തിയാൽ അവരുടെ ആ ഭാരത്തെയും അവരുടെ ജീവിത്തിലെ ഇരുട്ടിനെയും മറ്റി വെളിച്ചമാകുന്ന ക്രിസ്തു അവരുടെ ജീവിത്തിൽ വസിക്കും. അങ്ങനെ ആകുമ്പോൾ അവർക്ക് സന്തോഷകരമായി ഒരു ജീവിതം ഈ ലോകത്തിൽ നയിക്കുവാൻ ഇടയാകും. അതിനായി ഇരുളിനെകളഞ്ഞ് വെളിച്ചത്തിൽ വസിക്കുവാൻ ദൈവം സഹായിക്കുമാറാകട്ടെ.

പ്രാർത്ഥന

പ്രീയ യേശുവേ,

ഇരുട്ടിൽ വസിക്കാതെ അങ്ങ് ആകുന്ന വെളിച്ചൽത്തിൽ അനുദിനം വസ്സിച്ച് ജീവിതത്തിൽ സന്തോഷം അനുഭവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ