Uncategorized

“വ്യക്തിപരമായ ഒരു വെളിപ്പാട് ആവശ്യമാണ്”

വചനം

ലൂക്കോസ് 9 : 20

അവൻ അവരോടു: “എന്നാൽ നിങ്ങൾ എന്നെ ആരെന്നു പറയുന്നു” എന്നു ചോദിച്ചതിന്നു: ദൈവത്തിന്റെ ക്രിസ്തു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.

നിരീക്ഷണം

ഒരിക്കൽ യേശു ശിഷ്യന്മാരെ ഗ്രാമം തോറും സുവിശേഷം അറിയിക്കുവാൻ പറഞ്ഞയ്ക്കുകയും അവർ പോയി അവരെ പറഞ്ഞയച്ച ദൗത്യം വളരെ വിജയകരമായി നിർവ്വഹിക്കുകയും ചെയ്തു. അവർ മടങ്ങിവന്നപ്പോൾ യേശു അവരോട് ജനങ്ങൾ താൻ ആരെന്നു പറയുന്നു എന്ന് ചോദിച്ചു. അവർ മറുപടി പറഞ്ഞത് ചില യോഹന്നാൻ സ്നാപകനെന്നും, മറ്റു ചിലർ ഏലീയാവോ, പുരാതന പ്രവാചകന്മാരിൽ ഒരാളോ എന്ന് പറയുന്നു എന്ന് പറഞ്ഞു. തിരിച്ച് യേശു “എന്നാൽ നിങ്ങൾ എന്നെ ആരെന്നു പറയുന്നു?” എന്നു ചോദിച്ചതിന്നു പത്രൊസ് “നീ ദൈവത്തിന്റെ പുത്രനായ ക്രിസ്തു” എന്നു ഉത്തരം പറഞ്ഞു.

പ്രായോഗികം

സർവ്വശക്തനായ ദൈവത്തിൽ നിന്ന് വ്യക്തിപരമായ ഒരു വെളിപ്പാട് പ്രാപിച്ചില്ലായിരുന്നുവെങ്കിൽ, പത്രോസിന് ഇത്രയും വ്യക്തമായും കൃത്യതയോടും ഇത്ര പെട്ടെന്നും ഒരു ഉത്തരം പറയുവാൻ കഴിയുകയില്ലായിരുന്നു. ദൈവത്തിൽ നിന്നുള്ള വ്യക്തി പരമായ വെളിപ്പാട് എന്ന ആശയം പലപ്പോഴും അവഗണിക്കപ്പെടുന്നതരത്തിൽ പഠിപ്പിക്കുന്നത് നമുക്ക് കാണുവാൻ കഴിയും. അങ്ങനെ ആയിരുന്നാൽ ക്രിസ്തുവിനെ അനുഗമിക്കുന്നതിനുള്ള തീരുമാനം എടുക്കുവാനും അതിൽ തുടരുവാനും ജനം മടിക്കുന്നതായി കാണാം. എന്നാൽ യേശുക്രിസ്തു ആരെന്ന് വ്യക്തിപരമായി ഒരു വെളിപ്പാട് പ്രാപിക്കുന്ന ഒരു വ്യക്തി പിന്നെ തരിഞ്ഞു നേക്കുകയില്ല അത്യംവരെ യേശുവിനെ പിൻഗമിക്കും. ആകയാൽ താങ്കൾ ഇന്ന് യേശുക്രിസ്തുവിനെക്കുറിച്ച് വ്യക്തിപരമായ ഒരു വെളിപ്പാട് പ്രാപിച്ച് മുന്നോട്ട് പോകുവാൻ തയ്യാറാകണം. അതിനായി ദൈവ മുമ്പാകെ കാത്തിരുന്നാൽ ദൈവം തന്നെ താൻ ആരെന്ന് വെളിപ്പെടുത്തിതരും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയെക്കുറിച്ച് വ്യക്തിപരമായ ഒരു വെളിപ്പാട് എനിക്ക് നൽകി എന്നെ ആദരിച്ചതിന് നന്ദി. തുടർന്നും ആ വെളിപ്പാടിൽ ജീവിക്കുകവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x