Uncategorized

“വ്യക്തിപരമായ കാര്യം”

വചനം

യാക്കോബ്  4  :   1

നിങ്ങളിൽ ശണ്ഠയും കലഹവും എവിടെ നിന്നു? നിങ്ങളുടെ അവയവങ്ങളിൽ പോരാടുന്ന ഭോഗേച്ഛകളിൽ നിന്നല്ലയോ?

നിരീക്ഷണം

അപ്പോസ്ഥലനായ യാക്കോബ് തന്റെ സഭയിലും ഇന്നത്തെ സഭയിലും ഉള്ള ഒരു പൊതുവായ പ്രശ്നത്തെ കൈകാര്യം ചെയ്യുന്നു. നിങ്ങളിൽ പുറമേ ശണ്ഠയും കലഹവും ഉണ്ടാകാനുള്ള കാരണം, നിങ്ങളുടെ ഹൃദത്തിനുള്ളിൽ വ്യക്തിപരമായ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് എന്ന കാര്യം വ്യക്തമാക്കുന്നു.

പ്രായോഗീകം

മനുഷ്യർക്കിടയിൽ ബാഹ്യമായ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചാണ് യുദ്ധം എന്ന് നമ്മളിൽ പലരും പറയുന്നത്. എന്നാൽ അത് വ്യക്തിപരമായ കാര്യമാണ്. യാക്കോബിമ്റെ ലേഖനം 4-ാം അധ്യായം വായിക്കുമ്പോൾ വ്യക്തികളുടെ ഹൃദങ്ങളിൽ തങ്ങളോടും മറ്റുള്ളവരോടും പുറത്ത് ഉള്ളവരുരോടും ഉള്ളിലുണ്ടാകുന്ന യുദ്ധങ്ങളുടെ ഒരു പട്ടിക നമുക്ക്കാണുവാൻ കഴിയും. ബാഹ്യമായ ദയയുടെ പ്രകടനം സ്നേഹമുള്ള ഹൃദയത്തിൽ നിന്ന് ഉത്ഭവിക്കുന്നതാണ്. ബാഹ്യമായ സേവനത്തിന്റെ പ്രകടനം ആന്തരികമായ നന്ദിയുടെ ഫലമാണ്. മറ്റുള്ളവരോടുള്ള ഔദാര്യം ഉടമസ്ഥതയേക്കാൾ കാര്യസ്ഥതയുടെ ഹൃദയത്തിൽ നിന്നാണ് ഒഴുകുന്നതാണ്. ഇതെല്ലാം സംഭവിക്കുന്നത് ഉള്ളിലുള്ളവ പുറത്തുവരുന്നതാണ്. മനുഷ്യവംശത്തിലെ അംഗങ്ങളായ നമ്മൾ ഉച്ചത്തിലുള്ള മനുഷ്യനിർമ്മിത ആയുധങ്ങൾ ഉപയോഗിച്ച് പുറത്തെ യുദ്ധങ്ങളെ നിശബ്ദമാക്കുവാൻ ശ്രമിക്കുന്നതായി തോന്നുന്നു. നമ്മുടെ യുദ്ധത്തിന്റെ യഥാർത്ഥ ഈ ആയുധങ്ങൾ ദൈവം നിർമ്മിച്ചതാണ്.  ഉള്ളിലെ യുദ്ധം ശാന്തമാക്കുവാൻ പരിശുദ്ധാത്മാവ് സഹായിക്കുന്നതുമാണ്. അകത്തെ യുദ്ധം വിജയിക്കുമ്പോഴാണ് യഥാർത്ഥ സമാധാനം ഉണ്ടാകുന്നത്. അതെ, അത് വ്യക്തിപരമായ കാര്യം ആണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ഉള്ളം വിശുദ്ധമായി സൂക്ഷിക്കുവാനും അതിൽ തന്നെ ഉറപ്പോടെ നിൽക്കുവനും കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x