Uncategorized

“ശക്തരായ മനുഷ്യർ”

വചനം

1 ദിനവൃത്താന്തം  12:14

ഇവർ ഗാദ്യരിൽ പടനായകന്മാർ ആയിരുന്നു; അവരിൽ ചെറിയവൻ നൂറുപേർക്കും വലിയവൻ ആയിരംപേർക്കും മതിയായവൻ.

നിരീക്ഷണം

ശൗൽ രാജാവിന്റെ മരണശേഷം ദാവീദ് ഫെലിസ്ത്യദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തു നിന്ന് പുറത്തുവന്ന് യോദ്ദാക്കളെ കൂട്ടിച്ചേർക്കുവാൻ തുടങ്ങി. വാസ്തവത്തിൽ, അവർ ദാവീദിന്റെ അടുത്തേക്ക് ഓടിവരുകയായിരുന്നു. എല്ലാ ഗോത്രങ്ങളിൽ നിന്നുമുള്ള ശക്തരായ പുരുഷന്മാർ എന്നാണ് അവരെയാണ് അറിയപ്പെട്ടിരുന്നത്. ദാവീദിന്റെ വീരന്മാർ എന്നും അവരെ അറിയപ്പെട്ടിരുന്നു. വന്ന ഗാദ്യരിൽ ചിലരിൽ ഏറ്റവും ദുർബലർക്ക് സ്വന്തമായി നൂറുപേരെയും ശക്തന്മാർക്ക് സ്വന്തമായി ആയിരം പേരെയും നേരിടാൻ കഴിയുമായിരുന്നു.

പ്രായേഗീകം

ദാവിദ് യിസ്രായേൽ ജനതയുടെ നേതാവായിരുന്നു അതുപോലെ അദ്ദേഹത്തിന് സൈന്യവും യോദ്ധാക്കളും ഉണ്ടായിരുന്നു എന്നതും സത്യമാണ്. എന്നിരുന്നാലും പഴയനിയമത്തിലെ ദാവീദിന്റെ സീയോൻ നഗരം എപ്പോഴും പുതിയ നിയമത്തിലെ സഭയെ പ്രതിനിധാനം ചെയ്യുന്നു. ഇന്ന് സഭയ്ക്ക് ആവശ്യമുള്ളത് കർത്താവിനെ സേവിക്കുന്ന ശക്തരായ പുരുഷന്മാരെയാണ് അവർ സാധ്യമായ പ്രത്യാഘാതങ്ങളാൽ ചലിക്കപ്പെടുന്നില്ല. ശാരീരീക ശക്തിയുടെ അടിസ്ഥാനത്തിൽ വിലയിരുന്നപ്പെടാതെ നഗകത്തിൽ നിന്നുള്ള ഏതൊരു ഭൂതത്തെയും വെല്ലുവിളിച്ച് ഒരു ചുവടുകൂടി എടുക്കുന്ന ആത്മീയ ധൈര്വും വീര്യവും ഉള്ളവരായിരിക്കണം. അങ്ങൻെയുള്ളവർക്ക് നരകവും അതിന്റെ എല്ലാ ശക്തികളും കീഴടങ്ങും. എന്റെ പേര് ശക്തരായ പുരുഷന്മാർ എന്ന് ഈ ലോകത്തിൽ അറിയപ്പെടുന്നുണ്ടോ ഇല്ലയോ എന്നത് അല്ല, എന്റെ മരണ ദിവസം വരരെ യേശുവിനെക്കുറിച്ച് പ്രചരിപ്പിക്കുന്നതിൽ ഞാൻ സംതൃപ്തനായിരിക്കും. ദൈവത്തിന്റെ മഹത്തായ സ്വർഗ്ഗിയ പുസ്തകത്തിൽ എന്റെ പേര് എഴുതിയിട്ടുണ്ടെന്ന് അറിയുന്നതിൽ സന്തോഷിക്കും. യേശുവിന്റെ ശക്തരായ പുരുഷന്മാരിൽ ഒരാളാകാൻ ഞാൻ ആഗ്രഹിക്കുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ ശക്തരായ ഒരു അനുയയി ആയിരുന്നുകൊണ്ട് അനേകരോട് അങ്ങയെക്കുറിച്ച് പറയുവാനുളള കൃപ നൽകുമാറാകേണമേ. ആമേൻ