“ശക്തിയും സമാധാനവും”
വചനം
സങ്കീർത്തനം 29 : 11
യഹോവതന്റെ ജനത്തിന് ശക്തി നല്കും;യഹോവ തന്റെ ജനത്തെ സനാധാനം നൽകി അനുഗ്രഹിക്കു.
നിരീക്ഷണം
യഹോവയായ ദൈവത്തിൽ നിന്നും ദാവീദ് രാജാവ് അനേക നന്മകള് പ്രാപിച്ചിട്ടുണ്ട്. അവയിൽ രണ്ടെണ്ണത്തെക്കുറിച്ച് അദ്ദേഹം ഇവിടെ വിവരിക്കുന്നു. അവയാണ് ശക്തിയും സമാധാനവും.
പ്രായോഗികം
ഈ ലോകത്തിൽ ചിലർ പ്രശസ്തിക്കും കൈയ്യടിക്കും വേണ്ടി കൊതിക്കുന്നു. മറ്റു ചിലർ സ്വാധീനത്തിനും അധികാരത്തിനും വേണ്ടി പരിശ്രമിക്കുന്നു. എന്നാൽ മറ്റുചിലർ തൽക്ഷണ സംതൃപ്തിക്കുവേണ്ടി നിലവിളിക്കുന്നു. ഒരു ദൈവ പൈതലിന് എന്താണ് വേണ്ടത്? യഥാർത്ഥത്തിൽ നമുക്ക് വേണ്ടത് ആഹാരവും കിടക്കുവാൻ ഒരിടവും അല്പ വസ്ത്രവും. അതിന് അപ്പുറം നമുക്ക് എന്താണ് വേണ്ടത്? ഇതൊക്കെയും യേശുക്രിസ്തു നമുക്കായി നൽകി കഴിഞ്ഞു എന്ന് ദൈവ വചനം നമ്മെ പഠിപ്പിക്കുന്നു. യഥാർത്ഥത്തിൽ നമുക്ക് വേണ്ടത് എന്താണ് എന്ന് ഈ ദൈവ വചനത്തിൽ നാം കാണുന്നു. നമുക്ക് ആവശ്യമായിരിക്കുന്നത് ഓരോ ദിവസവും ഈ ലോകത്തിൽ നമ്മുടെ മുൻപിൽ കടന്നുവരുന്ന പ്രതിസന്ധികളെ ധരണം ചെയ്യുവാനുള്ള ശക്തിയാണ്. അതാണ് യേശുക്രിസ്തു നമുക്ക് വാഗ്ദത്തം ചെയ്യുന്നത് . അതോടൊപ്പം നമുക്കെല്ലാവർക്കും ആവശ്യമായിരുക്കുന്നത് സമാധാനം ആണ്. എന്റെ ജീവിതത്തിന്റെ എല്ലാ നിയന്ത്രണവും യേശുവിന്റെ കൈയ്യിൽ ആണെന്നുള്ള ഉറപ്പുള്ളവർക്ക് ലഭിക്കുന്നതാണ് ആ സമാധാനം. യേശുക്രിസ്തു ഈ ഭൂമിയാലായിരുന്നപ്പോള് ഇപ്രകാരം പറഞ്ഞു ഞാൻ എന്റെ സമാധാനം നിങ്ങള്ക്ക് നൽകുന്നു അത് ഈ ലോകം തരുന്നതുപോലെ അല്ല. ഈ ലോകം തരുന്ന തല്ല ദൈവം നൽകുന്ന സമാധാനവും ശക്തിയും ഉള്ള വ്യക്തിയ്ക്ക് ഈ ലോകത്തിലെ ഒന്നിനെയും ഭയക്കേണ്ട ആവശ്യം ഇല്ല.
പ്രാർത്ഥന
പ്രീയ യേശുവേ,
എനിക്ക് ഈ ലോകത്തിൽ ജീവിക്കുവാനും ഓരോ ദിവസവും കടന്നു വരുന്ന പ്രതിസന്ധികളെ ധരണം ചെയ്യുവാനും ആവശ്യമായ ശക്തിയും സമാധാനവും തന്ന് എന്നെ സഹായിക്കേണമേ. ആമേൻ