“ശിക്ഷിക്കാതെ വിട്ട ദൈവത്തിന് നന്ദി”
വചനം
സങ്കീർത്തനം 106 : 45
അവൻ അവർക്കായി തന്റെ നിയമത്തെ ഓർത്തു; തന്റെ മഹാദയപ്രകാരം അനുതപിച്ചു.
നിരീക്ഷണം
അതെ ആ കാലത്ത് യിസ്രായേൽ ജനം ദൈവത്താൽ കഠിനമായ ശിക്ഷയിലൂടെ കടന്നു പോകുകയായിരുന്നു. ഈ തിരുവെഴുത്തിൽ ദൈവം അവരുടെ പൂർവ്വ പിതാക്കന്മാരുമായി ചെയ്ത ഉടമ്പടി ഓർത്തതുകൊണ്ട് അവരോട് കൂടുതൽ സൗമ്യമായി പെരുമാറുവാൻ ഇടയായി എന്നും മാത്രമല്ല അവരോടുള്ള ദൈവത്തിന്റെ വലീയ സ്നേഹം നിമിത്തവും കൂടെ ആയിരുന്നു എന്നും ദാവീദ് രാജാവ് പറഞ്ഞു.
പ്രായേഗീകം
ദൈവത്തിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാതെ അവയെ പിന്നോട്ട് തള്ളുന്ന ചരിത്രം കാരണം, യിസ്രായേൽ ജനത്തിന് യഥാർത്ഥത്തിൽ സംഭവിച്ചതിനേക്കാൾ കൂടുതൽ ശിക്ഷ അർഹിച്ചിരുന്നു എന്നതാണ് സത്യം. എന്നിരുന്നാലും ദൈവം അവർക്ക് മുന്നിൽ വഴങ്ങി അവരുടെ പാപത്തിന് ഒത്തവണ്ണം ശിക്ഷിക്കാതെ വിട്ടു. ദൈവത്തിന് ശിക്ഷ നൽകാതെ വിട്ടുകൊടുക്കുവാൻ കഴിയുമെന്ന് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പ്രബഞ്ചത്തിലെ സർവ്വശക്തനായ ദൈവം അങ്ങനെ വിട്ടുകൊടുക്കുവാൻ കാരണം എന്തായിരിക്കും? അത്, സ്വാർത്ഥരായ മനുഷ്യർക്ക് മനസ്സിലാക്കുവാൻ പ്രയാസമാണ്, പക്ഷേ ദൈവം യിസ്രായേലിനോട് അവരെ അനുഗ്രഹിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. രണ്ടാമതായി അവൻ അവരെ വളരെയധികം സ്നേഹിച്ചു, അവരോടുള്ള അവന്റെ സ്നേഹം അവരോടുള്ള അവന്റെ കോപത്തെക്കാൾ വലുതായിരുന്നു. നാം നമ്മുടെ ജീവിത്തിൽ വളരെ മണ്ടത്തരങ്ങൾ കാണിക്കാറുണ്ട്എന്നാൽ യേശു നമ്മോട് മനഃപൂർവ്വും ക്ഷമിക്കാറില്ലേ? കാരണം ദൈവം നമ്മെ സ്നേഹിക്കുന്നു. ദൈവം എന്തു ചെയ്താലും ദൈവത്തോട് നന്ദിയുള്ളവരായിരിക്കുവാൻ നാം ശ്രമിക്കണം, ദൈവം നമ്മോട് അടുത്തുവരുകയും നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങളെ ക്ഷമിക്കുകയും ചെയ്യുന്ന ദൈവം ആണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് പലപ്പോഴും എന്റെ തെറ്റുകളെ ക്ഷമിച്ച് എന്നെ സ്നേഹിച്ചതിന് നന്ദി. അങ്ങയോട് എപ്പോഴും അടുത്തു ജീവക്കുവാൻ കൃപ നൽുമാറാകേണമേ. ആമേൻ