“ശിശ്രൂഷ ദൈവത്തിന്റെ ദാനമാണ്”
വചനം
സംഖ്യാപുസ്തകം 18:7
പൌരോഹിത്യം ഞാൻ നിങ്ങൾക്കു ദാനം ചെയ്തിരിക്കുന്നു; അന്യൻ അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കേണം.
നിരീക്ഷണം
യിസ്രായേലിലെ മഹാപുരോഹിതനായ അഹരോന് നേരിട്ട് നൽകിയ സർവ്വശക്തനായ ദൈവത്തിന്റെ വാക്കുകളാണിവ. ക്രിസ്തീയ വിശ്വാസവുമായി ബന്ധപ്പെട്ട് ചില വൃത്താന്തങ്ങളിൽ നഷ്ടപ്പെട്ട രണ്ട് കാര്യങ്ങൾ കർത്താവ് തിരിച്ചറിഞ്ഞു. ഒന്നാമതായി, ഒരു പുരോഹിതന്റെ ശിശ്രൂഷ “സേവനം” ആണെന്നതും, രണ്ടാമതായി, ഞാൻ നൽകുന്ന ഈ ശിശ്രൂശ ഒരു “ദാനമാണെന്ന്” എന്നതും തന്നെ.
പ്രായേഗീകം
ശിശ്രൂഷ എന്നത് പലരും പുച്ഛിക്കുന്ന ഒന്നാണ്. എന്നാൽ പരസ്പരം സേവിക്കുക എന്നത് യേശുവിന്റെ ഹൃയത്തിൽ തന്നെയുള്ള ഒരു പ്രവൃത്തിയാണ്. യേശു തന്നെ പറഞ്ഞു, “ഞാൻ ശിശ്രൂഷിക്കപ്പെടുവാനല്ല ശിശ്രൂഷിക്കുവാനാണ് വന്നത് എന്ന്”. ക്രിസ്തീയ ശിശ്രൂഷയിൽ നാം യഥാർത്ഥത്തിൽ മറ്റുള്ളവർക്ക് നമ്മെ തന്നെ സമർപ്പിക്കുകയാണ് ചെയ്യുന്നത്. സേവനത്തിനുള്ള അവസം നമ്മുടെ അത്ഭുതകരമായ കർത്താവിൽ നിന്നുള്ള ഒരു സമ്മാനമായി വിശ്വാസികൾക്ക് നൽകപ്പെട്ടിരിക്കുന്നു. നമ്മുടെ സഹമനുഷ്യനെ ശിശ്രൂഷിക്കുമ്പോൾ, അത് ഒരു സമ്മാനം ലഭിക്കുമ്പോൾ കിട്ടുന്ന അതേ സന്തോഷത്തോടെ ചെയ്യണം. കർത്താവിന്റെ മക്കളെ സേവിക്കുവാൻ ലഭിക്കുന്ന അവസരം ഒരു വലിയ ബഹുമതിയായി കാണണം. വിശ്വാസികൾ എന്ന നിലയിൽ നാം സേവിക്കുവാൻ ലഭിക്കുന്ന “അവസരം” എന്ന നിലയിൽ തന്നെ അതിനെ കാണണം അല്ലാതെ “സേവിക്കേണ്ടി വരുന്നല്ലോ” എന്ന മനോഭാവം അല്ല. കാരണം ഇത് ദൈവത്താൽ ലഭിക്കപ്പെട്ടതാണ് മാത്രമല്ല ശിശ്രൂഷ എന്നത് ദൈവത്തിന്റെ ദാനമാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടം ജനത്തെ ശിശ്രൂഷിക്കുവാൻ തന്ന അവസരത്തിനായ് നന്ദി. അത് ദൈവത്തിന്റെ ദാനമെന്ന് ഓർത്ത് ചെയ്യുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ