Uncategorized

“ശീലങ്ങൾ നീണ്ടുനിൽക്കുന്നു”

വചനം

വിലാപങ്ങൾ  3 : 27

ബാല്യത്തിൽ നുകം ചുമക്കുന്നതു ഒരു പുരുഷന്നു നല്ലതു.

നിരീക്ഷണം

യിരമ്യാ പ്രവാചകനാണ് വിലാപങ്ങളുടെ പുസ്തകം എഴുതിയത്. തനിക്ക് വളരെ പ്രീയപ്പെട്ട സീയോൻ നിവാസികൾ നശിക്കുന്നതും അവരെ ബാബിലോണിൽ അടിമകളായി കൊണ്ടു പോകുന്നതും കണ്ടപ്പോൾ താൻ ദുഃഖത്തോടെ എഴുതിയതാണ് ഈ പുസ്തകം. തന്റെ കരച്ചിലിനിടയിൽ യിസ്രായേലിന്റെ അനുസരണക്കേടിനെക്കുറിച്ച് വിലപിക്കുകയും തുടർന്ന് ജീവിത്തെക്കുറിച്ച് ചില പൊതുവായ നിരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. ഈ വചനത്തിൽ അദ്ദേഹം പറയുന്നു “ഒരു മനുഷ്യൻ തന്റെ ചെറുപ്പത്തിൽ കഠിനാധ്വാനം ശീലിക്കണം കാരണം ശീലങ്ങൾ നിണ്ടു നിൽക്കുന്നു!”.

പ്രായോഗികം

ഈ ലോകത്തിൽ വിജയിച്ചിട്ടുള്ള ഓരോ വ്യക്തിയും കഠിനാധ്വാനത്തിലൂടെയാണ് വിജയിച്ചിട്ടുള്ളത്. മറിച്ച് പൂർവ്വീകരുടെ സമ്പത്തുകൊണ്ട് ജീവിക്കുന്നവരല്ല. ജീവിത്തിൽ വിജയിച്ചവർ നിശ്ചയമായും കഠിനാധ്വാനത്തിലൂടെ വന്നവരായിരിക്കും. യഥാർത്ഥത്തിൽ ജീവിതത്തിൽ വിജയിച്ചവർ നൈപുണ്യമുള്ളവരും, കഠിനാധ്വാനികളും, സ്ഥിരോത്സാഹികളും, സ്ഥിരതയുള്ളവരും, ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നവരും, സ്നേഹമുള്ള കുടുംബം ഉള്ളവരും ആയിരിക്കും. ചിലപ്പോൾ ഇങ്ങനെയുള്ള ആദർശങ്ങൾ നിങ്ങളെ ഒരു കോടീശ്വരനാക്കി എന്നും വരാം. ഒരു ചെറിയകുട്ടി എന്ന നിലയിൽ നിങ്ങളെ ജോലി ചെയ്യുവാൻ ആരാണോ പഠിപ്പിച്ചത് കുട്ടികാലത്ത് നിങ്ങൾ എന്താണോ നിരീക്ഷിച്ചത് അത് നിങ്ങളുടെ ശീലമായി മാറും. ശീലങ്ങൾ നീണ്ടു നിൽക്കുന്നു. “കുട്ടികാലത്ത് അലസത പഠിക്കുന്നവർ നിർഭാഗ്യവശാൽ ആ ശീലം ജീവിത്തിനറെ അവസാനം വരെ നീണ്ടു നിൽക്കും” നേരെമറിച്ച് കുട്ടികാലത്ത് നുകം വഹിക്കുവാൻ യിരമ്യാ പ്രവാചകൻ പറഞ്ഞതുപോലെ പഠിച്ചാൽ അവർ ജീവിതത്തിൽ വിജിയികളായി തീരും.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ ഒരിക്കലും അലസതയുള്ള വ്യക്തയായി മാറാതെ കഠിനാധ്വാനം ചെയ്യുവാൻ മനസ്സുള്ളവരായി തീരുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ