Uncategorized

“ശ്രദ്ധാകേന്ദ്രം”

വചനം

ഉൽപത്തി 2 : 9

കാണ്മാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു.

നിരീക്ഷണം

നിയമങ്ങള്‍ ഒന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടം ഉണ്ടായിരിന്നു. എന്നാൽ ഈ ദൈവ വചനം നിയമങ്ങള്‍ ഉണ്ടാകുവാനുള്ള കാരണങ്ങളിൽ ഒന്നായി മാറി. യഹോവയായ ദൈവം ഏദൻ തോട്ടത്തിന്റെ നടുവിൽ രണ്ടു മരങ്ങളെ സൃഷ്ടിച്ചു. ആ മരങ്ങള്‍ ആദാമിന്റെയും ഹവ്വയുടെയും ശ്രദ്ധയിൽ എപ്പോഴും ഉണ്ടായിരിന്നു. വാസ്ഥവത്തിൽ ആ രണ്ട് മരങ്ങള്‍ ആദാമിന്റെയും ഹവ്വയുടെയും ശ്രദ്ധാകേന്ദ്രം ആയിരുന്നു.

പ്രായോഗികം

നാം ചെയ്യുന്ന എല്ലാ പ്രവൃത്തികളും തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിൽ ആണ്. ആദാമിനും ഹവ്വായ്ക്കും ജീവ വൃക്ഷത്തെക്കുറിച്ച് അറിയാമായിരുന്നു. എന്നാൽ നന്മ തിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തെക്കുറിച്ച് കണ്ടുപിടിക്കുവാൻ അവർക്ക് കഴിഞ്ഞില്ല എങ്കിലും അത് അവരുടെ ശ്രദ്ധാകേന്ദ്രം ആയതിനാൽ അത് കണ്ടുപിടിക്കുവാൻ പ്രയാസമായിരുന്നു. കാലക്രമേണ അവർ അതിൽ പരാജയപ്പെട്ടു. അതുകഴിഞ്ഞുള്ളകാര്യങ്ങള്‍ നമ്മുക്ക് ചരിത്രത്തിൽ നിന്ന് മനസ്സിലാക്കുവാൻ കഴിയും. എന്നാൽ ദൈവം നിയമങ്ങളെ ജനത്തിന് നൽകുവാൻ തീരുമാനിക്കുമ്പോള്‍ ആദ്യം എഴുതി ഞാൻ അല്ലാതെ അന്യ ദൈവം നിനക്കുണ്ടാകരുത്. അന്നുമുതൽ മനുഷ്യന്റെ ശ്രദ്ധാകേന്ദ്രം നമ്മുടെ ദൈവമായി മാറി. ഈ നൂറ്റാണ്ടിൽ ജീവിക്കുന്ന നമുക്കും നമ്മുടെ ശ്രദ്ധാകേന്ദ്രം നമ്മുടെ കർത്താവായ യേശുക്രിസ്തു ആയിരിക്കട്ടെ!

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്റെ ജീവിതത്തിലെ ശ്രദ്ധാകേന്ദ്രമായി ഇരുക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനായി എന്ന തന്നെ സമർപ്പിക്കുന്നു. ആമേൻ