Uncategorized

“സംരക്ഷണത്തിനായുള്ള പ്രർത്ഥന”

വചനം

സങ്കീർത്തനം  140:4

യഹോവേ, ദുഷ്ടന്റെ കയ്യിൽനിന്നു എന്നെ കാക്കേണമേ; സാഹസക്കാരന്റെ പക്കൽനിന്നു എന്നെ പാലിക്കേണമേ; അവർ എന്റെ കാലടികളെ മറിച്ചുകളവാൻ ഭാവിക്കുന്നു.

നിരീക്ഷണം

ദാവീദ് രാജാവ് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും യുദ്ധത്തിൽ ചിലവഴിച്ചതായി നമുക്ക് വായിക്കുവാൻ കഴിയും. ചിലപ്പോഴൊക്കെ അവനെ പിന്തുടർന്നു, മറ്റു ചിലപ്പോൾ അവൻ തന്നെയായിരുന്നു പന്തുടരന്നവൻ. സംരക്ഷണത്തിന്റെയും സുരക്ഷയുടെയും ആവശ്യകത ആർക്കെങ്കിലും അറിയാമെങ്കിൽ അത് ദാവീദ് ആയിരുന്നു. ഈ ഭാഗത്തിൽ, തന്റെ ചുറ്റും പ്രശ്നങ്ങളുണ്ടെന്ന് അവനറിയാമായിരുന്നു എന്നത് വ്യക്തമാണ്. കൂടാതെ അവൻ സംരക്ഷമത്തിനായുള്ള ഒരു പ്രാർത്ഥനയുമായി കർത്താവിന്റെ മുമ്പാകെ തന്നെത്താൻ സമർപ്പിക്കുന്നതായി നമുക്ക് കാണാം.

പ്രായേഗീകം

ഞാൻ ആയിരിക്കുന്ന പ്രശ്നത്തിൽ നിന്ന് എന്നെ സംരക്ഷിക്കണമേ എന്ന് അവസാനമായി ദൈവത്തോട് പ്രാർത്ഥിച്ചത് എപ്പോഴായിരുന്നു? നിങ്ങളെക്കാൾ നീതിമാന്മാരല്ലാത്തവരാൽ നിങ്ങൾ ചുറ്റപ്പെട്ടിരിക്കുന്നുവെന്ന് എപ്പോഴെങ്കിലും നിങ്ങൾക്ക് തോന്നിയ സമയങ്ങളുണ്ടോ? അതും അല്ലെങ്കിൽ നിങ്ങളുടെ അടുത്തുള്ള ഒരാൾ നിങ്ങളെ ഇടറുമാറാക്കുവാൻ പരമാവധി ശ്രമക്കുകയും പിന്നീട് നിങ്ങളുടെ പരാജയങ്ങളിൽ ആഹ്ലാദിക്കുകയും ചെയ്തിട്ടുണ്ടോ? ആരുടെയെങ്കിലും സംരക്ഷണവും സുരക്ഷയും പതിവായി ആവശ്യമില്ലാത്തവരാരും ഈ ലോകത്ത് ജീവിച്ചിട്ടില്ല. സാധാരണയായി നിരാശയിൽ മുഴുകിയപ്പോൾ തൊഴിലുടമയെയോ അടുത്ത സുഹൃത്തിനെയോ അല്ലെങ്കിൽ തീർച്ചയായും ഒരു കുംബാംഗത്തെയോ തന്നെ സമീപിച്ചിരിക്കാം. പലപ്പോഴും നാം ആശ്രയിക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് നമ്മെ സഹായിക്കുവാൻ കഴിയാതെ തടയുന്ന പ്രശ്നങ്ങൾ ഉണ്ടായിരിക്കാം. എന്നാൽ ഒരിക്കലും കുറുകിപ്പോകാത്ത ഒരു കൈയ്യുള്ള ഒരാൾ നമുക്കുണ്ട്, നമ്മുടെ ഏറ്റവും നിരാശാജനകമായ നിലവിളിപോലും കേൾക്കുവാനും ഉത്തരം നൽകുവാനും കഴിവുള്ള കർത്താവ്. അവന്റെ ചെവി എന്നും തുറന്നിരിക്കും ഒരിക്കലും ബധിരമാകയില്ല. നമ്മുടെ മഹാനായ ദൈവത്തിന്റെ അസാധാരണമായ ഒരു കാര്യം അവൻ അക്ഷരാർത്ഥത്തിൽ സംരക്ഷണത്തിനായുള്ള പ്രാർത്ഥനയുമായി നാം അവന്റെ അടുക്കൽ ചെല്ലുന്നതിനായി കാത്തിരിക്കുന്നു എന്നതാണ്. ഇനി ഒരു നിമിഷം പോലും കാത്തിരിക്കരുത് നമ്മുടെ ഏതു പ്രതിസന്ധഘട്ടത്തിലും അവനെ വിളിച്ച് അപേക്ഷിക്കുക. നാം അവനെ വിളിച്ചാൽ, അവൻ നമുക്ക് ഉത്തരം നൽകുകയും നമ്മുടെ ആവശ്യസമയത്ത് നമ്മെ വിടുവിക്കുകയും ചെയ്യുമെന്നത് അവന്റെ നമ്മോടുള്ള വാഗ്ദത്തം ആണ് അത് അവൻ തീർച്ചയായും നിർവ്വഹിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്റെ സംരക്ഷകനും എന്റെ ആത്യന്തീക സുരക്ഷാ വലയവുമാണെന്ന് ഞാൻ അനുഭവിച്ചറിഞ്ഞതാണ്. പിന്നെയും അങ്ങയുടെ സുരക്ഷാ വലയത്തിൽ എന്നെ സംരക്ഷിക്കുമാറാകേണമേ. ആമേൻ