Uncategorized

“സംശയാതീതമായ യേശു”

വചനം

യോഹന്നാൻ  11  :   23

യേശു അവളോടു: നിന്റെ സഹോദരൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു.

നിരീക്ഷണം

യോഹന്നാന്റെ സുവിശേഷത്തിലെ ഈ അദ്ധ്യായം, ലാസർ മരിച്ചു നാലു ദിവസം കല്ലറയിൽ കിടന്നതിനുശേഷം യേശു അദ്ദേഹത്തെ ഉയർപ്പിക്കുന്ന കഥയാണ് നമുക്ക് വ്യക്തമാക്കിത്തരുന്നത്. ലാസറിന്റെ മരണശേഷം യേശു പട്ടണത്തിൽ എത്തിയപ്പോൾ മാർത്ത പറഞ്ഞു, നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ അവൻ മരിക്കയില്ലായിരുന്നു. ഉടനെ യേശു പറഞ്ഞു, നിന്റെ സഹോദരൻ ഉയർത്തെഴുന്നേൽക്കും.

പ്രായോഗീകം

ഈ വാക്യം വായിക്കുമ്പോൾ നമുക്ക് വ്യക്തമാകും യേശുവിന് ഒരു സംശവും ഇല്ല എപ്പോഴും കാര്യങ്ങളുടെ നല്ല വശം മാത്രം കാണുവാൻ ആഗ്രഹിക്കുന്നു എന്ന്. മത്തായി സുവിശേഷം 5:1-12 വരെ വായിച്ചാൽ നമ്മുടെ ഭാഗ്യാവസ്ഥയെക്കുറിച്ച് കാണുവാൻ കഴിയും അവിടെ എല്ലാം ഉറപ്പിക്കുവാൻ കഴിയുന്ന അനുഗ്രഹങ്ങളാണ് എഴുതിയിരിക്കുന്നത്. യോഹന്നാന്റെ സുവിശേഷത്തിൽ യേശു ഇപ്രകാരം പറഞ്ഞു നിങ്ങൾക്ക് ഈ ലോകത്തിൽ കഷ്ടമുണ്ട് എങ്കിലും ധൈര്യപ്പെടുവീൻ ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു (യോഹന്നാൻ 16:33). പിന്നെയും യേശു തന്റെ ശിഷ്യന്മാരോട് ലുക്കോസ് 24:7 ൽ ഇപ്രകാരം പറയുന്നു മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യിൽ ഏല്പിച്ചു ക്രൂശിക്കയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണം എന്നു പറഞ്ഞതു ഓർത്തുകൊൾവിൻ എന്നു പറഞ്ഞു . അവിടെയും മരണത്തെക്കുറിച്ച് പറഞ്ഞിട്ട് ഉടനെ തന്നെ ഉയർപ്പിനെക്കുറിച്ചും പറയുന്നു.  അതുപോലെ ഇവിടെ മാർത്ത തന്റെ സഹോദരന്റെ മരണത്താൽ ദുഃഖത്തിലായിരിക്കുമ്പോഴും യേശു പറയുന്നു സഹോദരൻ വീണ്ടും ഉയർത്തെഴുന്നേൽക്കും എന്നതാണ്. ഇന്ന് ഏതെങ്കിലും വിധത്തിൽ ദുഃഖത്തിലാണോ, നിങ്ങൾ അസാധ്യതയെ വെളിപ്പെടുത്തുന്ന പർവ്വത സമാനമായ പ്രശ്നങ്ങളാൽ വലയുകയാണോ എന്നാൽ ആ ആവസ്ഥയിലും യേശുവിന് മറുപടിപറായാനുള്ളത് എനിക്ക് നിങ്ങളെക്കുറിച്ച് ഒരു പദ്ധതി ഉണ്ട്, എനിക്ക് ഒരു ലക്ഷ്യമുണ്ട് അത് കാലക്രമേണ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്നതാണ്. യേശു എപ്പോഴും ഉറപ്പിക്കുന്ന രീതി സംശയാധീതമാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ സാന്നിധ്യം എപ്പോഴും എന്നെ സംശയാധീതമായി നടത്തുന്നതിന് നന്ദി. തുടർന്നും അങ്ങയെ ഹൃദയങ്ങമായി വിശ്വസിക്കുവാനുള്ള കൃപ നൽകി നടത്തുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x