Uncategorized

“സകലത്തിലും നിർമ്മദൻ ആയിരിക്ക”

വചനം

2 തിമൊഥെയൊസ് 4 : 5

നീയോ സകലത്തിലും നിർമ്മദൻ ആയിരിക്ക; കഷ്ടം സഹിക്ക; സുവിശേഷകന്റെ പ്രവൃത്തിചെയ്ക; നിന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്ക.

നിരീക്ഷണം

അപ്പോസ്തലനായ പൗലോസ് തിമൊഥെയൊസിന് രണ്ടാമത്തെ ലേഖനം എഴുതി അവസാനിപ്പിക്കുമ്പോൾ അദ്ദേഹം തന്റെ വചനം കാക്കും എന്ന് വിശ്വസിക്കുന്നു എന്ന് വ്യക്തമക്കുന്നു. നീയോ സകലത്തിലും നിർമ്മദൻ ആയിരിക്ക എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. സുവിശേഷം വ്യപിക്കുവാൻ കർത്താവ് നൽകിയ എല്ലാ കൃപാ വരങ്ങളും പൂർണ്ണമായി ഉപയോഗിക്കുവാൻ തന്റെ ശിഷ്യനോട് ആവശ്യപ്പെടുന്നു.

പ്രായോഗികം

സുവിശേഷ വേലചെയ്യുവാൻ ദൈവം നിങ്ങളെ നയിക്കുന്നിടത്ത് ദൈവം നിങ്ങൾക്കായി കരുതും എന്ന വസ്തുത ഒരിക്കലും മറക്കരുത്. സുവിശേഷവേല ചെയ്യുമ്പോൾ കഷ്ടം സഹിക്കേണ്ടി വരും എന്നാൽ സുവിശേഷകന്റെ പ്രവൃത്തിചെയ്യുമ്പോൾ ദൈവം നമ്മോടേ കൂടെയിരുന്ന് നമ്മുക്ക് വേണ്ടത് ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യും. നേതൃത്വനിരയിൽ നിൽക്കുന്നവർ വിശ്വാസത്തിൽ നിന്ന് മാറിപ്പോകുവാൻ പാടില്ല. എല്ലാ സാഹചര്യങ്ങളിലും നാം വിശ്വാസം കാത്തുസൂക്ഷിക്കുന്നെങ്കിൽ മാത്രമേ ദൈവം നൽകിയ എല്ലാ കൃപാ വരങ്ങളും കൃത്യമായി ഉപയോഗിക്കുവാൻ കഴിയൂ. ആ കൃപാവരങ്ങൾ മറ്റുള്ളവർക്കും പകർന്ന് നൽകുമ്പോൾ ദൈവം തൽക്ഷണം വീണ്ടും നമ്മെ നിറയ്ക്കും. അങ്ങനെ നമ്മിൽ എപ്പോഴും ആവശ്യത്തിലധികം ഉണ്ടായിരിക്കുവാൻ ഇടയാകും. എന്നാൽ നാം എപ്പോഴും വിശ്വാസത്തിൽ തന്നെ നിലനിൽക്കുകയും സകലത്തിലും നിർമ്മദൻ ആയിരിക്കുകയും വേണം.

പ്രാർത്ഥന

പ്രീയ യേശുവേ,

സകലത്തിലും നിർമ്മദൻ ആയിരിക്കുവാനും, കഷ്ടം സഹിക്കുവാനും, സുവിശേഷകന്റെ പ്രവൃത്തിചെയ്യുവാനും  എന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്കുവാനും കൃപ നൽകുമാറാകേണമേ. ആമേൻ