“സമയം അടുത്തിരിക്കുന്നു”
വചനം
വെളിപ്പാട് 1 : 3
ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാർ; സമയം അടുത്തിരിക്കുന്നു.
നിരീക്ഷണം
അപ്പോസ്തലനായ യോഹന്നാൻ യേശുക്രിസതുവിനെ പ്രസംഗിച്ചതുകൊണ്ട് നീറോ ചക്രവർത്തി പത്മോസ് എന്ന ദ്വീപിൽ നാടുകടത്തി. അപ്പോസ്തലനായ യോഹന്നാൻ അവിടെ ആയിരുന്നപ്പോള്‍ അന്ത്യകാലത്തെക്കുറിച്ച് ദൈവത്തിന്റെ ആത്മാവ് തനിക്ക് വെളിപ്പെടുത്തി കൊടുത്തു. അതിനെയാണ് വെളിപ്പാടു പുസ്തകമായി എഴുതിയിരിക്കുന്നത്. അതിൽ ഇപ്രകാരം എഴുതിയിരിക്കുന്നു വെളിപ്പാട് പുസ്തകം വായിക്കുകയും അത് ഹൃദയത്തിൽ സ്വീകരിക്കുകയും ചെയ്യുന്ന എല്ലാവരും ഭാഗ്യവാന്മാർ കാരണം ‘സമയം അടുത്തിരിക്കുന്നു’.
പ്രായോഗീകം
വെളിപ്പാട് പുസ്തകം വായിക്കുമ്പോള്‍ അതിലുള്ള എല്ലാ വിവരണങ്ങളും വേദപുസ്തകത്തിലെ മറ്റു പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ മനസ്സിലാകുന്നതു പോലെ മനസ്സിലാകണമെന്നില്ല. എന്നാൽ നാം തുടരെ തുടരെ ആ പുസ്തകം വായിക്കുകയും കേള്‍ക്കുകയും ചെയ്താൽ ഈ ലോകത്തിൽ വച്ച് എറ്റവും അനുഗ്രഹം പ്രാപിക്കുന്നത് ആങ്ങനെ ചെയ്യുന്ന വ്യക്തി ആയിരിക്കും. ദൈവത്തിന് നമ്മെക്കുറിച്ച് ഈ ലോകത്തിലും വരുവാനുളള ലോകത്തിലും ഒരു പദ്ധതിയുണ്ട് എന്ന് വെളിപ്പാട് പുസ്തകം വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കും. ആയതുകൊണ്ട് നാം ഈ ലോകത്ത് മാത്രം ജീവിക്കുന്നവരല്ല. എന്നാൽ നാം ഇവിടെ ആയിരിക്കുമ്പോള്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട് നാം ജോലി ചെയ്യണം, കുടുംബത്തെ നയിക്കണം ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളെ നന്നായി ചെയ്യുകയും അതിലുപരി നാം ഇവിടെ ആയിരിക്കുമ്പോള്‍ ദൈവത്തെ സ്നേഹിക്കുകയും ദൈവ വചന പ്രകാരം ജീവിക്കുകയും വേണം. കാരണം സമയം അടുത്തിരിക്കുന്നു, കർത്താവിന്റെ മടങ്ങി വരവിൻറെ സമയം ഏറ്റവും അടുത്തിരിക്കുന്നു എന്നതാണ് സത്യം.
പ്രാർത്ഥന
പ്രീയ യേശുവേ,
കർത്താവിന്റെ വരവിന്റെയും ഈ ലോകത്തിന്റെയും അവസാനം അടുത്തു എന്ന് മനസ്സിലാക്കി അങ്ങേയ്ക്കുവേണ്ടി ജീവിക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ