“സമാധാനം പിന്തുടരുക”
വചനം
സങ്കീർത്തനം 120 : 7
ഞാൻ സമാധാനപ്രിയനാകുന്നു; ഞാൻ സംസാരിക്കുമ്പോഴോ അവർ കലശൽ തുടങ്ങുന്നു.
നിരീക്ഷണം
യഹോവയായ ദൈവം ദാവീദ് രാജാവിനെ സ്വന്തം ഹൃദയപ്രകാരമുള്ള മനുഷ്യൻ എന്ന് വിളിച്ചു. “ദൈവം സ്നേഹമാണ്” എന്ന് തിരുവെഴുത്ത് നമ്മെ പഠിപ്പിക്കുന്നു. ദൈവം ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ല ദാവീദ് രാജാവും ദൈവത്തിന്റെ ഹൃദയപ്രകാരമുള്ളവനാകയാൽ ഒരിക്കലും യുദ്ധം ആഗ്രഹിച്ചിരുന്നില്ല. എന്നാൽ ദാവീദ് പലപ്പോഴും മറ്റുരാജ്യങ്ങളുമായി സമാധാനം ആഗ്രഹിക്കുകയും അവരോട് സമാധാനം അപേക്ഷിക്കുകയും ചെയ്തപ്പോൾ അവർ തിരിച്ച് യുദ്ധമാണ് ആഗ്രഹിച്ചത്.
പ്രായോഗികം
ഒരു വ്യക്തി പൂർണ്ണഹൃദയത്തോടെ കർത്താവിനോട് പ്രതിബദ്ധതയുള്ളവനായിരിക്കുവാൻ ആഹ്രഹിക്കുന്നുവെങ്കിൽ അവന്റെ ജീവിതത്തിൽ സമാധാനം ആരംഭിക്കുകയും യുദ്ധം എന്നത് ഒരു പഴങ്കതയായി മാറുകയും ചെയ്യും. യേശുവിനെ സ്വന്തം ജീവിതത്തിൽ സ്വീകരിക്കാത്തവരിൽ നിന്നാണ് വെല്ലുവിളി ആരംഭിക്കുന്നത്. ഒരു വിശ്വാസി തന്റെ ജീവിതത്തിൽ തന്റെ സ്വന്തം ആഗ്രഹം സഫലമാക്കണമെന്ന്ചിന്തിച്ചുകൊണ്ട് കർത്താവിനെ അനുഗമിക്കുന്നതുകൊണ്ട് അവർ ആഗ്രഹിച്ചപോലുള്ള സമാധാനം കണ്ടെത്തുവാൻ കഴിയുന്നില്ല. അതിനുപകരം അവരുടെ ഉള്ളിൽ യുദ്ധത്തിന്റെ ആരവും ഉയരുന്നു. എന്നിരുന്നാലും ഒരു വിശ്വാസിയുടെ ജീവിത്തിൽ നേടിയെടുത്ത ഏതൊരു ഭൗതീക നേട്ടവും യേശുവിലുടെ കണ്ടെത്തിയ ആന്തരീക സമാധാനത്തിന്റെ ഫലമാണ്. ഓരാ പുരുഷനും സ്ത്രീയും സമാധാനത്തിന് പകരം യുദ്ധം ആഗ്രഹിച്ച് പിന്തുടരുമ്പോൾ അവർ കൂടുതൽ നിരാശരാകുന്നു. യേശുവിലൂടെ ലഭിക്കുന്ന ആന്തരിക സമാധാനത്തിന്റെ ആവശ്യകത അംഗീകരിക്കുവാൻ ഒരാൾ തയ്യാറാകുന്നതുവരെ ആ വ്യക്തിയുടെ ജീവിത്തിൽ യുദ്ധമായിരിക്കും പിന്തുടരുന്നത്. ആകയാൽ മറ്റുള്ളവർ എന്തു ചെയ്താലും അതിൽ ഉൾപ്പെടാതെ നമ്മെ സമാധാനം അന്വേഷിച്ച് പിൻതുടരുവാനാണ് ദൈവം വിളിച്ചിരിക്കുന്നതെന്ന ബേധ്യത്തോടെ ഒരു നല്ല ക്രിസ്തീയ ജീവിതം നയിക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ.
പ്രാർത്ഥന
പ്രീയ യേശുവേ,
സമാധാനം അന്വേഷിച്ച് പൻടുതരുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ