“സഹായത്തിനായി നിലവിളിക്കുമ്പോൾ”
വചനം
സങ്കീർത്തനം 74 : 21
പീഡിതൻ ലജ്ജിച്ചു പിന്തിരിയരുതേ; എളിയവനും ദരിദ്രനും നിന്റെ നാമത്തെ സ്തുതിക്കട്ടെ.
നിരീക്ഷണം
യിസ്രായേൽ ജനം ഒരിക്കൽ ബാബിലോണിയരുടെ കരങ്ങളിൽ അകപ്പെടുന്നത് സങ്കീർത്തനക്കാരൻ ദർശനത്തിൽ കാണുവാൻ ഇടയായി, അപ്പോൾ അദ്ദേഹം ദൈവത്തോട് നിലവിളിച്ചത്, അങ്ങനെ ഒരു ദിവസം വരുമ്പോൾ ഞങ്ങൾ അപമാനിതരായി പിന്മാറുവാൻ അനുവദിക്കരുതേ എന്ന് . ഞങ്ങളുടെ ജീവിതത്തിൽ കഷ്ടതയുടെ സമയങ്ങളിലും അങ്ങയെ സ്തുതിക്കുവാൻ ഞങ്ങൾക്ക് ശക്തി നൽകേണമേ, എന്നും അദ്ദേഹം പ്രാർത്ഥിച്ചു.
പ്രായോഗീകം
എപ്പോഴും ജീവിതത്തിൽ നല്ലസമയം നിലനിൽക്കുകയില്ലെന്നും അതുപോലെ തന്നെ മോശം സമയവും എപ്പോഴും നിലനിൽക്കില്ലെന്നും എല്ലാവർക്കും അറിയാം. ആകയാൽ ഇപ്പോൾ താങ്കൾ ഏത് സാഹചര്യത്തിൽ ആയിരിക്കുന്നു എന്ന് ചിന്തിക്കുകയും അടുത്ത് വരുവാൻ പോകുന്ന സമയത്തിനായി തയ്യാറാകുകയും, ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്യുക. വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഉറച്ച ഒരു ധാരണ ഉണ്ടായിരിക്കുക എന്നതാണ് നേതൃത്വത്തിന്റെ ശക്തി. നേതാക്കൾ സഹായത്തിനായി നിലവിളിക്കുമ്പോൾ മിക്കവാറും അവർ ഭാവി കണ്ടിട്ടുണ്ടാകാം. അവർ ദൈവത്തോട് നിലവിളിക്കുമ്പോൾ, നമുക്കു മനസ്സിലാക്കാം അവരുടെ ഭാവി മികച്ചതായിരിക്കും എന്ന്.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ സഹായത്തിനായി ഞാൻ എപ്പോഴും അങ്ങയോട് നിലവിളിക്കുന്നു. കാരണം അങ്ങയെവിട്ട് എനിക്ക് എങ്ങും പോകുവാൻ കഴിയുകയില്ല നിത്യജീവമൊഴികൾ അങ്ങയുടെ പക്കലുണ്ട്. അങ്ങയോട് എന്നും അടുത്തിരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
