“സഹോദര സ്നേഹം”
വചനം
ഉല്പത്തി 33 : 4
ഏശാവ് ഓടിവന്ന് അവനെ എതിരേറ്റ്, ആലിംഗനം ചെയ്തു; അവന്റെ കഴുത്തിൽ വീണ് അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു.
നിരീക്ഷണം
ഇരുപത് വർഷങ്ങൾക്ക് മുമ്പ്, യാക്കോബ് തന്റെ ജ്യേഷ്ഠനായ ഏശാവിന്റെ അനുഗ്രഹം തട്ടിയെടുത്തിരുന്നു. ഏശാവ് കോപാകുലനായി ഒരു ദിവസം തന്റെ സഹോദരനെ കൊല്ലുമെന്ന് ശപഥം ചെയ്തു. ഇരുപത് വർഷങ്ങൾ കഴിഞ്ഞപ്പോൾ അവർ തമ്മിൽ ഒരു വഴിയരികിൽ വച്ച് കണ്ടുമുട്ടി. തന്റെ ജീവിതം അവസാനിച്ചു എന്ന് യാക്കോബ് ചിന്തിച്ചു, പക്ഷേ അവന്റെ സഹോദരൻ അവനെ കണ്ടപ്പോൾ ഓടിച്ചെന്ന് അവനെ ചുംബിച്ചു. അവർ ഒരുമിച്ച് കരഞ്ഞു.
പ്രായോഗീകം
ഒരിക്കലും നടക്കാത്ത കാര്യങ്ങളെക്കുറിച്ച് നാം ചിലപ്പോൾ ചിന്തിച്ച് വിഷമിക്കാറുണ്ട്. തീർച്ചയായും യാക്കോബിന് ആശങ്കപ്പെടാൻ കാരണമുണ്ട്. എന്നിരുന്നാലും തന്റെ അമ്മായിയപ്പനായ ലാബന്റെ വീട്ടിൽ നിന്ന് മടങ്ങിപ്പോകുവാനും താൻ നിന്നെ പരിപാലിക്കുമെന്നും ദൈവം പറഞ്ഞപ്പോൾ, ദൈവം അത് ഉദ്ദേശിച്ചിരുന്നു. യാക്കോബ് ലാബാന്റെ വിട്ടിൽ നിന്ന് ഇറങ്ങിയ ഉടൻ തന്നെ ലാബാൻ അവനെ പിന്തുടർന്നു, പക്ഷേ ലാബാൻ യാക്കോബിന്റെ അടുക്കൽ എത്തുന്നതിനുമ്പ് യഹോവയായ ദൈവം അവനോട് ഇടപെട്ട് ഇപ്രകാരം പറഞ്ഞു, യാക്കോബിനോട് ഗുണമെങ്കിലും ദോഷമെങ്കിലും ഒന്നും ചെയ്യരുത്. ആകയാൽ ലാബാൻ യാക്കോബിനെ ഒന്നും ചെയ്തില്ല. അതുകഴിഞ്ഞ് യാക്കോബ് തന്റെ സഹോദരന്റെ അടുക്കൽ എത്താറായപ്പോൾ താൻ പ്രതീക്ഷിച്ചില്ല, ഇത്രയും ശ്രേഷ്ടമാണ് ഈ സഹോദര സ്നേഹം എന്നത്. ദൈവം ഏശാവിനെ വളരെ അധികം അനുഗ്രഹിച്ചിരുന്നതിനാൽ അവനിൽ ശത്രുത ഉണ്ടായില്ല മറിച്ച് സഹോദര സ്നേഹം മാത്രം നിറഞ്ഞു നിന്നു. യേശു നമ്മുടെ മൂത്ത സഹോദരനാണെന്ന് ഒരിക്കലും മറക്കരുത്. ആകയാൽ എന്നും യേശുവിന് നമ്മോട് നിറഞ്ഞ സഹോദര സ്നേഹം ഉണ്ടായിരിക്കും നാം അത് തിരിച്ചറിഞ്ഞ് അവനെ സ്നേഹിക്കണം.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എന്നെ ആദ്യം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തിതന് നന്ദി. അങ്ങയുടെ സാനേഹത്തിൽ പിന്നെയും ഉറച്ചു നിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
