Uncategorized

“സാത്താന് ഇടം കൊടുക്കരുത്”

വചനം

ലൂക്കോസ് 22 :   3

എന്നാൽ പന്തിരുവരുടെ കൂട്ടത്തിൽ ഉള്ള ഈസ്കാര്യോത്തായൂദയിൽ സാത്താൻ കടന്നു:

നിരീക്ഷണം

സാത്താന് തന്നിൽ കടക്കുവാൻ ഒരു വാതിൽ യൂദ തുറന്നുകൊടുത്തു എന്ന് ലൂക്കോസ് അപ്പോസ്ഥലൻ ഇവിടെ വ്യക്തമാക്കുന്നു.

പ്രായോഗീകം

യേശുവിന്റെ ശിഷ്യന്മാരുടെ കൂട്ടത്തിൽ സാമ്പത്തീക ഇടപാടുപകൾ നിയന്ത്രിച്ചിരുന്നത് യൂദാസ് ആയിരുന്നു എന്നത് യോഹന്നാൻ 12:6 ലും, 13:29 ലും യൂദാസ് പണത്തിന്റെ ചുമതല വഹിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നു. പലപ്പോഴും മറ്റുള്ളവരുടെ പണം കൈകാര്യം ചെയ്യുന്ന വ്യക്തികൾ കുറച്ചു കഴിയുമ്പോൾ അത് തങ്ങളുടേതാണെന്ന് വിശ്വിസിക്കുവാൻ തുടങ്ങും. യൂദാസിന് സംഭവിച്ചതും അതാണ്. മാത്രമല്ല മറ്റുള്ളവർ അവരുടെ പണം ഉപയോഗിച്ച് ചെയ്ത കാര്യങ്ങളെക്കുറിച്ച് അവൻ പരാതിപ്പെടാനും തുടങ്ങി. യേശുവിന് തന്റെ ശിശ്രൂഷയിലൂടെ താൻ ആഗ്രഹിക്കുന്നത്രയും പണം ലഭിക്കുമെന്നും തീർച്ചയായും യൂദാസ് തന്നെ അത് കൈകാര്യം ചെയ്യുമെന്നും അവൻ വിശ്വസിക്കുവാൻ തുടങ്ങിയതുപോലെയാണ് അവന്റെ രീതി. മറ്റൊരു വിധത്തിൽ പറഞ്ഞാൽ അവന് ലഭിക്കുന്ന പണം ദുരുപയോഗം ചെയ്യുവാൻ കൂടുതൽ അവസരങ്ങളുണ്ടാകും എന്ന് അവൻ വിശ്വസിച്ചു. ഈ ചിന്തകളെല്ലാം യൂദാസ് ഒടുവിൽ സാത്താന് തന്നിൽ കടക്കുവാൻ വാതിൽ പൂർണ്ണമായും തുറന്നുകൊടുത്ത  വഴികളായിരുന്നു. ഓരോ ദിവസവും രാവിലെ നാം തീരുമാനിക്കുക എന്തു ചെയ്താലും സാത്താന് ഇടം കൊടുക്കുകയില്ലാ എന്ന്.

പ്രാർത്ഥന

പ്രീയ യേശുവേ,

ഓരോ ദിവസവും ജീവിത്തിൽ സാത്താന് ഇടം കൊടുക്കാതെ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x