Uncategorized

“സുരക്ഷിതം എന്ന് വിചാരിക്കുന്നതിൽ സുരക്ഷിതത്വം ഇല്ല”

വചനം

സദൃശ്യവാക്യം 27 : 24

സമ്പത്തു എന്നേക്കും ഇരിക്കുന്നതല്ലല്ലോ; കിരീടം തലമുറതലമുറയോളം ഇരിക്കുമോ?

നിരീക്ഷണം

ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ നാം സുരക്ഷിതം എന്ന് വിചാരിക്കുന്നതിനെക്കുറിച്ച് ഈ വചനത്തിൽ എഴുതിയിരിക്കുന്നു. പണവും അധികാരവും ലോകത്തിന്റെ ആരംഭം മുതൽ ഉയർച്ചയുടെയും സുരക്ഷിതത്വത്തിന്റെയും പ്രതീകമായി കണക്കാക്കിയിരുന്നു. അത് നേടുവാൻ മനുഷ്യർ ഇന്നും വളരെ പരിശ്രമിക്കുന്നതായി കാണുവാൻ കഴിയും. എന്നാൽ ശലോമോൻ രാജാവ് ഇവിടെ പറയുകയാണ്, നമ്മുടെ ജീവിതത്തിലെ പരീക്ഷാഘട്ടങ്ങളിൽ പണം നമ്മെ സഹായിക്കുകയില്ല, മാത്രമല്ല പദവിയും നമ്മെ രക്ഷിക്കുകയില്ല കാരണം ഇവരണ്ടും എപ്പോഴും മാറിക്കെണ്ടിരിക്കും. അവ പഞ്ഞിമിഠായിപോലെ ആണ്, അത് ഉണ്ടെന്ന് തോന്നും എന്നാൽ അത് നാം പിടിക്കുവാൻ നോക്കുമ്പോൾ പെട്ടെന്ന് അലിഞ്ഞുപോകും അതുപോലെയാണ് പണവും പദവിയും എന്നാണ് ശലോമോൻ പറയുന്നത്.

പ്രായോഗികം

നൂറ്റാണ്ടുകളായി അധികാരത്തിൽ വന്നവരുടെ പെട്ടെന്നുള്ള തകർച്ചയിൽ അവസാനിച്ച സ്വേച്ഛാധിപതികളെക്കുറിച്ച് നാം വായിക്കുകയും കാണുകയും ചെയ്യുന്നുണ്ട്. മഹത്തായ പേരുകളും കുടുംബങ്ങളും രാഷ്ട്രങ്ങളും വൻ സമ്പത്തിൽ കെട്ടിപ്പടുക്കുകയും പെട്ടന്നുതന്നെ തകരുകയും ചെയ്യുന്നത് നാം കാണുന്നുണ്ട്. എന്നാൽ ദാവീദ് രാജാവ് ഇപ്രകാരം പറഞ്ഞു, “ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു; ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീർത്തിക്കും.” (സങ്കീർത്തനം 20:7) ഈ ഭൂമിയിൽ നാം വിചാരിക്കുന്നവയിലല്ല നമ്മുടെ സുരക്ഷ എന്നാൽ യേശുവിൽ ആശ്രയിക്കുന്നതാണ് സുരക്ഷ എന്ന് വ്യക്തമാകുന്നു. നമുക്ക് യേശുവിൽ ആശ്രയിക്കാം അവൻ ഇന്നലെയും ഇന്നും എന്നന്നേയ്ക്കും അനന്യൻ തന്നെ. ദൈവത്തിന് മാറ്റം സംഭവിക്കുകയില്ല.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ നാമത്തിൽ ആശ്രയിച്ച് വിശ്വസ്ഥതയോടെ നിലനിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ