Uncategorized

“സുവിശേഷം നിറഞ്ഞൊഴുകണം”

വചനം

അപ്പോ.പ്രവൃത്തി  5  :   42

പിന്നെ അവർ ദിനംപ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്തു എന്നു സുവിശേഷിക്കയും ചെയ്തുകൊണ്ടിരുന്നു.

നിരീക്ഷണം

ആദിമ സഭയുടെ ആദ്യകാലങ്ങളിൽ, അപ്പോസ്ഥലന്മാർ യേശുവിന്റെ സുവിശേഷം പ്രസംഗിക്കുന്നത് ഒരിക്കലും നിർത്തിയില്ല. അവർ ഒറ്റയ്ക്കോ, കൂട്ടമായോ, സിനഗോഗുകളിലോ, വലീയ ജനക്കൂട്ടത്തിന് മുന്നിലോ, പീഡനത്തിനിടയിലോ, എവിടെയും സുവിശേഷം കവിഞ്ഞൊഴുക്കണം എന്ന് അവർ തീരുമാനിച്ചിരുന്നു.

പ്രായോഗീകം

സുവിശേഷത്തിന്റെ ദ്രുതഗതിയിലുള്ള വ്യാപനത്തെക്കുറിച്ച് നാമെല്ലാവരും ആദ്യകാലങ്ങളിൽ വായിച്ചിട്ടുണ്ട്. പിന്നെ നിരാശാജനകമായ സമയങ്ങളിൽ സുവിശേഷത്തിന്റെ വ്യാപനത്തെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ തങ്ങളുടെ വിശ്വാസത്തെ ഒരിക്കലും പുറത്തു പറയാതെയും പ്രോത്സാഹിപ്പിക്കാതെയും ആയിരിക്കുന്ന ഒരു കൂട്ടം ക്രിസ്തിയനികളെക്കുറിച്ച് നമുക്ക് കേൾക്കുവാൻ കഴിയും. ചില വിശ്വാസികൾക്ക് യേശുവിനുവേണ്ടി വായ് തുറക്കുന്നതോ യേശുവിനോടൊപ്പം ജീവിതം നയിക്കുന്നതോ അവർ വെറുക്കുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യത്ത് സുവിശേഷം മന്ദഗതിയിലാകുമ്പോൾ എന്താണ് തെറ്റ് എന്ന് ചിന്തിക്കുന്നവരുണ്ട്. സുവിശേഷം കവിഞ്ഞൊഴുകുന്നില്ലെങ്കിൽ ഒരു നിയമത്തിനും ഒരു ജഡ്ജിക്കും രാഷ്ട്രത്തെ നേരോടെ നയിക്കുവാൻ കഴിയുകയില്ല. കാരണം, സുവിശേഷം കവിഞ്ഞൊഴുകയെങ്കിൽ മാത്രമേ ജനം തങ്ങളുടെ പാപ വഴികളിൽ നിന്ന് പിന്മാറി നേരായ പാതയിൽ നടക്കുകയും രാഷ്ട്രത്തിന് ശ്വസ്ഥതവരുകയും ചെയ്യുകയുള്ളൂ.

പ്രാർത്ഥന

പ്രീയ യേശുവേ,

സുവിശേഷം എല്ലായിടത്തും എത്തിക്കുവാൻ ഞങ്ങളെ സഹായിക്കുമാറാകേണമേ. ആമേൻ