“സേവനത്തിന്റെ വസ്ത്രം ധരിക്കുക”
വചനം
ലൂക്കോസ് 12 : 37
യജമാനൻ വരുന്നേരം ഉണർന്നിരിക്കുന്നവരായി കാണുന്ന ദാസന്മാർ ഭാഗ്യവാന്മാർ; അവൻ അര കെട്ടി അവരെ ഭക്ഷണത്തിന്നിരുത്തുകയും വന്നു അവർക്കു ശുശ്രൂഷ ചെയ്കയും ചെയ്യും” എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
നിരീക്ഷണം
അത്യാഗ്രഹത്തിനെതിരെ ജാഗ്രത പാലിക്കുവാൻ യേശു തന്റെ ശിഷ്യന്മാരോട് അരുളി ചെയ്തു. എന്നാൽ അതിലും പ്രധാനമായി നമ്മുടെ യജമാനനായ യേശുവിനെ ശ്രദ്ധിക്കുക. അവൻ ഒരു ദസന്റെ വസ്ത്രം ധരിക്കുകയും അവനൊപ്പം നമ്മെ മേശയിലിരുത്തുകയും നമ്മുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനായി കാത്തിരിക്കുകയും അവ നിറവേറ്റി തരുകയും ചെയ്യും.
പ്രായോഗികം
ഒരു വിരുന്നു നടക്കുമ്പോൾ അതിൽ ഓരോ പ്രവർത്തികൾക്കായി ഉത്തരവാദിത്വപ്പെട്ടവരെ കാണുവാൻ കഴിയും. അങ്ങനെയുള്ളവരെ കാണുവാൻ ആളുകൾ കടന്നുവരും. ചില കാരണങ്ങളാൽ അവർ ദരിദ്രരെ സേവിക്കുവാൻ എന്തെങ്കിലും ചെയ്താലും ഇല്ലെങ്കിലും അത് മറ്റുള്ളവരെ കാണിക്കുവാൻ വേണ്ടി വരുന്നവരും ഉണ്ട്. മറ്റുചിലർ അവരുടെ ദീർഘകാല പ്രശ്നങ്ങൾക്ക് താൽക്കാലീക പരിഹാരമുണ്ടാക്കുവാൻ ശ്രമിച്ചുകൊണ്ട് ചില ചെറിയ സമ്മാനങ്ങളുമായി വരും. എന്നാൽ മറ്റു ചിലർ ശരിക്കും ശിശ്രൂഷയ്ക്കായി വസ്ത്രം ധരിച്ച് നിൽക്കും. കടന്നുവരുന്നവരെ സ്വീകരിക്കുകയും അവർക്ക് ശരിയായ ഇരിപ്പിടം ഒരുക്കുകയും അവരെ മേശയ്ക്കരികിലേയ്ക്ക് നയിക്കുകയും ആവശ്യമായത് വിളമ്പി നൽകുകയും ചെയ്യും. യേശു ഇപ്രകാരം പറഞ്ഞു, എന്നെ നോക്കുക ഞാൻ “ശിശ്രൂഷകന്റെ വസ്ത്രം ധരിച്ചിരിക്കുന്നു.” എന്റെ ഇഷ്ടമല്ല നിങ്ങളുടെ ഹൃദയത്തിലെ ഭാരം എടുത്ത് എന്റെ സ്വന്തം തോളിൽ ഇടുവാനും നിങ്ങളെ സ്വതന്ത്രരായി വിടുവാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ ഒരു ദാസനായി അങ്ങയെയും മറ്റുള്ളവരെയും ശിശ്രൂഷിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ