“സ്ഥിതി കൂടുതൽ മോശമായേക്കാം”
വചനം
1 കൊരിന്ത്യർ 5 : 5
ആത്മാവു കർത്താവായ യേശുവിന്റെ നാളിൽ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.
നിരീക്ഷണം
കൊരിന്ത്യാ സഭയിൽ അധാർമ്മീകത വ്യാപകമായിരുന്നുവെന്ന വസ്തുതയെക്കുറിച്ച് വിശുദ്ധ പൗലോസിന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. അത് ഒന്നാം വാക്യത്തിൽ പരാമർശിച്ചിരിക്കുന്ന വളരെ ധാർമ്മീക വിരുദ്ധ പ്രവർത്തികൾ ആയിരുന്നു അവിടെ നടന്നത്! അങ്ങനെ പ്രവർത്തിച്ച വ്യക്തിയെ എന്നെന്നേക്കുമായി രക്ഷിക്കുവാൻ ശത്രുവിന് ഏൽപ്പിക്കുവാൻ അപ്പോസഥലൻ സഭയോട് പറഞ്ഞു.
പ്രായോഗീകം
വേദപുസ്തകം ചെയ്യുവാൻ പറഞ്ഞിരിക്കുന്ന എന്തെങ്കിലും ചെയ്യുവാൻ ആദ്യം നിരസിക്കുന്നെങ്കിൽ അത് കൂടുൽ മോശമാകുവാൻ സാധ്യതയുണ്ട് എന്ന് ഓർക്കുക. ഈ സാഹചര്യത്തിൽ പൗലോസ് പറഞ്ഞു, ഈ മനുഷ്യനെ പിശാചിന് കൈമാറുക, അങ്ങനെ അവൻ പാഠം പഠിക്കുകയും ചെയ്യും. ചിലപ്പോൾ, നാം ഒരു വ്യക്തിയുടെ പാപത്തെ മറച്ചുവയ്ക്കുമ്പോൾ, ആ വ്യക്തിയോട് നാം പറയുന്നത്, നിങ്ങളുടെ നിത്യാത്മാവിനെക്കുറിച്ച് എനിക്ക് ശരിക്കും താൽപര്യമില്ല എന്നാണ്. തീർച്ചയായും യേശുവിൽ ആശ്രയിച്ച് ജീവിക്കുന്ന ആളുകളുടെ കാര്യത്തിൽ അങ്ങനെയാകില്ല. ചിലരെ ശത്രവിന് ഏൽപ്പിക്കണം എങ്കിൽ മാത്രമേ അവരുടെ ആത്മാവ് നശിക്കാതിരിക്കൂ. നമ്മൾ അങ്ങനെ ചെയ്തില്ലെങ്കിൽ അവർ കൂടുതൽ മോശമായ പ്രവർത്തികൾ ചെയ്യുകയും നിത്യാഗ്നിക്ക് ഇരയാകുകയും ചെയ്യും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് പറയുന്നത് ചെയ്യുവാൻ എന്നെ സഹായികേണമേ. അങ്ങയിൽ ആശ്രയിച്ച് അന്ത്യത്തോളം ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
