“സ്നേഹം മറയ്ക്കാൻ പ്രയാസമാണ്”
വചനം
ഉല്പത്തി 26 : 8
അവൻ അവിടെ ഏറെക്കാലം പാർത്തശേഷം ഫെലിസ്ത്യരുടെ രാജാവായ അബീമേലെക് കിളിവാതിൽക്കൽക്കൂടി നോക്കി യിസ്ഹാക് തന്റെ ഭാര്യയായ റിബെക്കായോടുകൂടെ വിനോദിക്കുന്നതു കണ്ടു.
നിരീക്ഷണം
ഫെലിസ്ത്യ രാജാവായ അബീമേലെക്കിനോട്, തനിക്കും കുടുംബത്തിനും അവരുടെ ദേശത്ത് താമസിക്കുവാൻ കഴിയുമോ എന്ന് യിസഹാക്ക് ചോദിച്ചു. അതിന് അദ്ദേഹം അനുവദിക്കുകയും ചെയ്തു. തന്റെ ഭാര്യയായ റിബേക്ക തന്റെ സഹോദരിയാണെന്ന് രാജാവിനെ ബോധിപ്പിച്ചിരുന്നു. അവൾ യിസഹാക്കിന്റെ ഭാര്യയാണെന്ന് അറിഞ്ഞാൽ രാജാവ് തന്നെ കൊല്ലുമെന്ന് ഭയന്നാണ് അവൻ അബീമലേക്കിനോട് അങ്ങനെ പറഞ്ഞത്. എന്നാൽ ഒരു ദിവസം അബീമേലെക്ക് തന്റെ കൊട്ടാരത്തിന്റെ ജനാലയിലൂടെ നോക്കിയപ്പോൾ, യിസഹാക്ക് തന്റെ ഭാര്യയായ റിബേക്കയെ ലാളിക്കുന്നത് കണ്ടു. അത് യിസഹാക്ക് മൂടിവച്ച കള്ളം പൂർണ്ണമായും തകർത്തു. ഭാഗ്യവശാൽ തന്നേട് കള്ളം പറഞ്ഞ യിസഹാക്കിനെയും കുടംബത്തെയും രാജാവിന്റെ ആസ്ഥാനമായ ഗെരാരിൽ താമസിക്കുവാൻ അനുവദിക്കുകയും ചെയ്തതിന് യിസാഹാക്കിനോട് കരുണ തോന്നി.
പ്രായോഗികം
“പ്രണയം മറയ്ക്കാൻ പ്രയാസമാണ്!” നാം ആരെയെങ്കിലും സ്നേഹിക്കുന്നുവെങ്കിൽ അത് പുറത്തു കാണും. ഒരു പരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹ ബന്ധം യേശുവുമായുള്ള നമ്മുടെ ആത്മീയ ബന്ധം എങ്ങനെ ആയിരിക്കണം എന്ന് കാണിക്കുന്ന ഒരു ഭൗമീക ചിത്രമാണ്. നമ്മുക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ളവരെക്കുറിച്ച് നാം എപ്പോഴും സംസാരിക്കും അതുപോലെ നാം യേശുവിനെ കൂടുതൽ സ്നേഹിക്കുന്നുവെങ്കിൽ യേശുവിനെക്കുറിച്ചും നാം എപ്പോഴും പറയുവാൻ ഇടയായി തീരും കാരണം “പ്രണയം മറയ്ക്കുവാൻ പ്രയാസമാണ്!!”
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയെക്കുറിച്ചും അങ്ങയുടെ സ്നേഹത്തേക്കുറിച്ചും പറയുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിനായി എന്നെ സഹായിക്കുമാറാകേണമേ. ആമേൻ